ദല്‍ഹി എകെജി ഭവനുമുന്നില്‍ കെ.കെ. രമയുടെ പ്രതിഷേധം

Wednesday 21 February 2018 10:59 am IST
ടി.പി . വധക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സിപിഎം പുറത്ത് വിടണമെന്ന് രമ
<

 
ന്യൂദല്‍ഹി: സിപിഎം ആക്രമണങ്ങള്‍ക്കെതിരേ ആര്‍എംപി പ്രവര്‍ത്തകര്‍ ദല്‍ഹി എകെജി ഭവനു മുന്നില്‍ പ്രതിഷേധം നടത്തി. 
 
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് സിപിഎം പുറത്തുവിടണമെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. എന്താണ് പാര്‍ട്ടി അന്വേഷണത്തിലൂടെ കണ്ടെത്തിയതെന്ന് അറിയാന്‍ സമൂഹത്തിന് താല്‍പര്യമുണ്ട്. 
 
കൊലയാളികളെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി പിഎം. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ സിപിഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. 
 
 
<
ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് നേരത്തെ ദല്‍ഹിയിലെ മലയാളികളായ കോണ്‍ഗ്രസുകാരും എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ചുവപ്പ് ഭീകരതക്കെതിരെ നിരവധി തവണ ബിജെപിയും സിപിഎം ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം തീര്‍ത്തിരുന്നു. അടിക്കടിയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ സിപിഎമ്മിന് നാണക്കേടായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.