കേന്ദ്രത്തിന്റെ കേരളസഹായ പദ്ധതികള്‍ അന്തിമ ഘട്ടത്തില്‍

Saturday 18 August 2018 11:21 am IST
വിവിധ വായ്പകളുടെ തിരിച്ചടവ് തവണകള്‍ മുടങ്ങിയാല്‍ പിഴ ഈടാക്കാതിരിക്കണമെന്ന നിര്‍ദ്ദേശവും ധനമന്ത്രാലയത്തിന്റെ ശുപാര്‍ശയിലുണ്ട്.

ന്യൂദല്‍ഹി: കേരളത്തിലെ വെള്ളപ്പൊക്കക്കെടുതിക്ക് പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ വമ്പിച്ച പദ്ധതി തയാറാക്കുന്നു. കേരളത്തിലെ തകര്‍ന്ന റോഡുകള്‍ ദേശീയ പാത അതോറിറ്റി യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിച്ചുകൊടുക്കും.

റെയില്‍വേ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി അടിയന്തര നിര്‍മാണ സഹായങ്ങള്‍ക്ക് കൂടുതല്‍ സംവിധാനം കേരളത്തിലെത്തിക്കാന്‍ വിവിധ ഡിവിഷനുകള്‍ക്ക് ഉടന്‍ നിര്‍ദ്ദേശം നല്‍കും. 

ടെലി കമ്യൂണിക്കേഷന്‍ തകരാറുകള്‍ പരിഹരിക്കാന്‍ അടിയന്തര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്വകാര്യ ടെലികോം കമ്പനികളളോട് പമാവധി സൗജന്യങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ ടെലികോം വകുപ്പ്, ട്രായ് ചെയര്‍മാനോട് ആവശ്യപ്പെടും. 

ഇഎസ്‌ഐയുടെ 141 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളിലുംനിന്ന് സൗജന്യ മരുന്നുകളും പ്രാഥമിക ചികിത്സകളും നല്‍കാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഡയറക്ടറുടെ നിര്‍ദ്ദേശം വന്നുകഴിഞ്ഞു. കേന്ദ്ര മെഡിക്കല്‍ സംഘം പ്രത്യേക ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയാണ്.

ബിഎസ്എസന്‍എല്‍ ടെലിഫോണ്‍ ബില്ലുകള്‍ അടയ്‌ക്കേണ്ട അവസാന തീയതികള്‍ നീട്ടുന്നകാര്യം ഉടന്‍ പ്രഖ്യാപിക്കും. ബാങ്കുകള്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആവശ്യപ്രകാരം റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുറഞ്ഞ ബാലന്‍സ് തുകയില്ലെങ്കില്‍ പിഴ ഈടാക്കുന്ന് നിര്‍ത്തിവെക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

വിവിധ വായ്പകളുടെ തിരിച്ചടവ് തവണകള്‍ മുടങ്ങിയാല്‍ പിഴ ഈടാക്കാതിരിക്കണമെന്ന നിര്‍ദ്ദേശവും ധനമന്ത്രാലയത്തിന്റെ ശുപാര്‍ശയിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.