കഠ്‌വ: കേരളത്തിലെ ഹിന്ദുവിരുദ്ധ പ്രചാരണം കൈവിട്ടുപോകുന്നെന്ന് പോലീസിന് ആശങ്ക

Monday 16 April 2018 11:49 am IST
ജമ്മു കഠ്‌വ സംഭവത്തിന്റെ പേരില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആസൂത്രിത പ്രതിഷേധങ്ങള്‍ ഉണ്ടായത്. സാമൂഹ്യ മാധ്യമങ്ങളില്‍ 'വര്‍ഗ്ഗീയ പോരാട്ടം' തന്നെയാണ്. പുറമേ പാര്‍ട്ടികള്‍ വെവ്വേറെ പ്രതിഷേധങ്ങളും പ്രചാരണങ്ങളും നടത്തി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
"undefined"

കൊച്ചി: കഠ്‌വയിലെ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ കടുത്ത ഹിന്ദു വിരുദ്ധ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറിനെതിരേയുള്ള രാഷ്ട്രീയത്തിനപ്പുറമായി വര്‍ഗ്ഗീയ ചേരിതിരിവുകള്‍ക്ക് കാരണമാകുന്ന പ്രചാരണങ്ങളാണ്. 

സാമൂഹ്യ മാദ്ധ്യമങ്ങളിലെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി മാത്രമല്ല, വീടുകള്‍ തോറും പ്രചാരണം ശക്തമാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ മതവേഷം ധരിച്ച സ്ത്രീകള്‍ വന്‍തോതില്‍ ഇറങ്ങിയത് ഇതിന്റെ ഭാഗമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്ന ശേഷം നടത്തിയ ആസൂത്രിത പ്രചാരണ പരിപാടികള്‍ എങ്ങും നടക്കുകയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രശസ്തര്‍ നടത്തുന്ന പ്രകോപന പ്രചാരണങ്ങളും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

ഇസ്ലാം വിഭാഗത്തിലെ കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്ത സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചതിന്റെ പേരില്‍ കേരളത്തില്‍ രണ്ടുദിവസം വെവ്വേറെ ഹര്‍ത്താല്‍ നടത്തി. ആ സംഭവത്തിനു ശേഷം ഇത്തരത്തില്‍ നിയന്ത്രണം വിട്ട പ്രതിഷേധം കഠ്‌വ സംഭവത്തിലാണ്. 

ജമ്മു കഠ്‌വ സംഭവത്തിന്റെ പേരില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആസൂത്രിത പ്രതിഷേധങ്ങള്‍ ഉണ്ടായത്. സാമൂഹ്യ മാധ്യമങ്ങളില്‍ 'വര്‍ഗ്ഗീയ പോരാട്ടം' തന്നെയാണ്. പുറമേ പാര്‍ട്ടികള്‍ വെവ്വേറെ പ്രതിഷേധങ്ങളും പ്രചാരണങ്ങളും നടത്തി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിപിഎം, എല്‍ഡിഎഫ്, ഡിവൈഎഫ്‌ഐ തുടങ്ങിയ ഇടതു സംഘടനകളും തെരുവിലിറങ്ങി. എസ്ഡിപിഐ, മുസ്ലിം ലീഗ്, പിഡിപി, എന്‍ഡിഎഫ്, സോൡഡാരിറ്റി തുടങ്ങിയ സംഘടനകളും ജമ്മു സംഭവത്തില്‍ കേരളത്തിലെങ്ങും പ്രകടനം നടത്തി. പതിവില്ലാതെ ഈ പ്രകടനങ്ങളില്‍ മതവേഷം ധരിച്ച സ്ത്രീകളും നിരത്തിലിറങ്ങിയിരുന്നു.

ഇതിനുപുറമേയാണ് എന്റെ തെരുവില്‍ പ്രതിഷേധം എന്ന പേരില്‍ ഇടത് സംഘടനകള്‍ ഞായറാഴ്ച പരിപടികള്‍ ആവിഷ്‌കരിച്ചത്. സിപിഎം ആയിരുന്നു പരിപാടികള്‍ക്കു പിന്നില്‍. എന്നാല്‍, ഈ പ്രതിഷേധങ്ങള്‍ നിയന്ത്രണം വിടുമെന്നും അതിരുകടക്കുമെന്നുമറിയാവുന്നതിനാല്‍ അവര്‍ പരസ്യമായി ഇറങ്ങിയില്ല. അതേ സമയം വി.എസ്. അച്യുതനാനന്ദനെ പോലുള്ളവരെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

ഹര്‍ത്താല്‍ ആരാണ് ആഹ്വാനം ചെയ്തതെന്നില്ല, ആരാണ് നയിക്കുന്നതെന്നില്ല, ആരാണ് നടപ്പാക്കുന്നതെന്നും ഇല്ല. അതേ സമയം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് അവസരമുണ്ടാക്കുകയാണ് ഈ പ്രതിഷേധമെന്ന് പോലീസ് രഹസ്യ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിതന്നെ പരസ്യമായി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണം പാടില്ലെന്ന് വിലക്കാന്‍ സര്‍ക്കാരിന് ആവുന്നില്ല. വര്‍ഗ്ഗീയ സംഘര്‍ഷത്തിനു പോലും വഴിവെച്ചേക്കുമെന്ന ആശങ്ക പോലീസിലെ ചില ഉന്നതര്‍ പങ്കുവെക്കുന്നു. 

ഇടതുപക്ഷത്തിന്റെ സഹായത്തോടെ ചില മുസ്ലിം മതമൗലികവാദ സംഘടനകള്‍ അവസരം മുതലാക്കി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യമാകെ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാതാകുമെന്ന പ്രവചനം ചിലര്‍ നടത്തിയിരുന്നത്. മോദി ഭരണം നാലുവര്‍ഷം കഴിയുന്നെങ്കിലും അവര്‍ പ്രചാരിപ്പിച്ചതൊന്നും സംഭവിച്ചില്ല. ഈ സാഹചര്യത്തില്‍ കഠ്‌വ സംഭവം രാജ്യവ്യാപകമായി ആയുധമാക്കാന്‍ ആസൂത്രിത ശ്രമമാണ്. ഇതിനു പിന്നില്‍ വന്‍ ശക്തികളുണ്ടെന്നാണ് സൂചനകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.