അയോദ്ധ്യയില്‍ സമാധാന ശ്രമം; കേസില്‍ പെടുത്തിയ ഒമ്പതു വര്‍ഷം

Wednesday 28 February 2018 3:21 pm IST
"undefined"

ചെന്നൈ: സമാധിയായ 'ജഗദ്ഗുരു' കാഞ്ചികാമകോടി പീഠ മഠാധിപതി ജയേന്ദ്ര സരസ്വതിയുടെ സന്യാസ ജീവിതവും സംഭവ ബഹുലം. 

  • കാഞ്ചി കാമകോടിപീഠ മഠാധിപതി ജയേന്ദ്ര സരസ്വതി ജനിച്ചത് 1936ല്‍, തമിഴ്‌നാട്ടിലെ തിരുവരൂര്‍ ജില്ലയില്‍.
  • പരമാചാര്യ ചന്ദ്രശേഖര സരസ്വതിയുടെ പിന്‍ഗാമിയായി മഠാധിപതിയാകുമ്പോള്‍ പ്രായം 19. 
  • കാഞ്ചി മഠത്തിന്റെ 69 -ാം മേധാവിയായിരുന്നു.
  • മഠം ആത്മീയമായും സമ്പദൈശ്വര്യത്തിലും ഉന്നതിയിലെത്തിയത് ജയേന്ദ്ര സരസ്വതി സ്വാമിയുടെ കാലത്തായിരുന്നു. മഠത്തിനിപ്പോള്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മെഡിക്കല്‍ കോളെജുമുണ്ട്.
  • തന്റെ ഗ്രന്ഥങ്ങളും മറ്റ് ആത്മീയ പോഷണ സാമഗ്രികളും മഠത്തില്‍ അവശേഷിപ്പിച്ച് 1987 ല്‍ സ്വാമികള്‍ അപ്രത്യക്ഷനായി. മൂന്നാം നാള്‍ തിരികെ എത്തി. കര്‍ണ്ണാടകത്തില്‍നിന്ന് കണ്‌ടെത്തുകയായിരുന്നു. എന്തിനായിരുന്നു ആ യാത്ര എന്നത് ഇന്നും അജ്ഞാതം.
  • അയോദ്ധ്യയിലെ തര്‍ക്കം പരിഹരിച്ച് സമാധാന പൂര്‍വമായ പരിഹാരത്തിന് സ്വാമികള്‍ ഇടനിലക്കാരനായതുവഴിയും ലോകശ്രദ്ധേയനായി.
  • കാഞ്ചീപുരം ക്ഷേത്രത്തിലെ ജീവനക്കാരന്‍ ശങ്കരരാമന്റെ കൊലപാതകക്കേസില്‍ സാമിയെ 2004 ല്‍ ജയലളിത സര്‍ക്കാര്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തു. ഒമ്പതു വര്‍ഷം നീണ്ട കേസില്‍ സ്വാമിയേയും മറ്റു പ്രതികളേയും കോടതി നിരപരാധികളെന്നു വിധിച്ചു.
  • ഈ കേസില്‍ 2004 നവംബര്‍ 11 ന് സ്വാമികളെ അറസ്റ്റ് ചെയ്തത് ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ വലിയ വിവാദമായി, പിന്നീട് ജാമ്യത്തില്‍ വിട്ടു.
  • അറസ്റ്റും സംബന്ധിച്ച വാര്‍ത്താ പ്രചാരണങ്ങളും മഠത്തിന്റെ യശസില്‍ കുറച്ചുകാലം ഇടിവുണ്ടാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.