കമ്മ്യൂണിസത്തിന് ശേഷക്രിയ അവര്‍ മൂവരും നേരത്തേ ചെയ്തു

Friday 16 March 2018 10:53 pm IST
അവര്‍ മൂവരും വിശ്വസിച്ച കമ്മ്യൂണിസം മരിച്ചെന്നറിഞ്ഞപ്പോള്‍ നേരത്തേ ശേഷക്രിയ ചെയ്തു.
"undefined"

 

കമ്മ്യൂണിസ്റ്റായിരുന്നുവോ അന്തരിച്ച നോവലിസ്റ്റ് കെ. സുകുമാരന്‍. പാലക്കാട് ജില്ലയില്‍ നിന്ന് സാഹിത്യ രംഗത് പ്രസിദ്ധരായവര്‍ ഏറെ. അവരില്‍ വിശ്വാസംകൊണ്ട് മാനവികതയുടെ വാദമായ കമ്മ്യൂണിസത്തില്‍ വിശ്വസിക്കുകയും അതിന്റെ പ്രയോക്താക്കള്‍ വിശ്വാസികളെ വഞ്ചിക്കുകയുമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരില്‍നിന്ന് മാറി നിന്ന് ചിന്തിക്കുകയും എഴുതുകയും ചെയ്തു. 

പാലക്കാട്ട് ജനിച്ച ഒ. വി. വിജയന്‍ കാര്‍ട്ടൂണിസ്റ്റും നോവലിസ്റ്റും കമ്മ്യൂണിസ്റ്റുമായിരുന്നു. പില്‍ക്കാലത്ത് കമ്മ്യൂണിസം ഒരു വലിയ നുണയാണെന്നറിഞ്ഞ് അതിനോട് വിട പറഞ്ഞു. കടുത്ത വിമര്‍ശകനായി. എഴുത്തില്‍ അത് പ്രതിഫലിച്ചു. ഗുരുസാഗരവും മധുരം ഗായതിയുമെഴുതി മഹാപ്രപഞ്ചത്തിനു മുന്നില്‍ കമ്മ്യൂണിസം മോക്ഷ സന്യാസാവസ്ഥയുടെ ആയിരം കാതമകലെയുള്ള ഒരു പടിമാത്രമാണെന്ന് തിരിച്ചറിഞ്ഞു.

അകിത്തം അച്യുതന്‍ നമ്പൂതിരിയാണ് പാലക്കാട്ടുകാരനായ മറ്റൊരാള്‍. കമ്മ്യൂണിസത്തിലൂടെ സാമൂഹ്യ വിപ്ലവം എന്നു സങ്കല്‍പ്പിച്ചിറങ്ങിയെങ്കിലും അത് വലിയൊരു നുണയാണെന്ന് തിരിച്ചറിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും ഒടുവില്‍ മഹാഭാഗവത പരിഭാഷയും നിര്‍വഹിച്ച് ഋഷികവിയായിമാറി. 

പാലക്കാട്ടെ ചിറ്റൂരില്‍ ജനിച്ച എം. സുകുമാരനും വിശ്വാസംകൊണ്ട് കമ്മ്യൂണിസ്റ്റ് പക്ഷത്തായിരുന്നു. പക്ഷേ, കാര്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ശേഷക്രിയയും പിതൃതര്‍പ്പണവും മരിച്ചിട്ടില്ലാത്തവരുടെ സ്മാരകവും അസുര സങ്കീര്‍ത്തനവുമെഴുതി സ്വയം തിരിച്ചറിഞ്ഞു, തിരുത്തി അറിയിച്ചു. 

അവര്‍ മൂവരും വിശ്വസിച്ച കമ്മ്യൂണിസം മരിച്ചെന്നറിഞ്ഞപ്പോള്‍ നേരത്തേ ശേഷക്രിയ ചെയ്തു. 

ഏറെ ചര്‍ച്ചാ വിഷയമായ, സുകുമാരനെ കമ്മ്യൂണിസ്റ്റുകള്‍ പടിയടച്ച് പിണ്ഡം വെക്കാന്‍ കാരണമായ 'ശേഷക്രിയ' എന്ന നോവല്‍ ഇറങ്ങിയത് കാല്‍നൂറ്റാണ്ടിനു മുമ്പാണ്. അതിലേറെ കമ്മ്യൂണിസം ഇന്ന് നിപതിച്ചു. ശേഷക്രിയയുടെ കഥാസാരം ഇങ്ങനെ: ''നൂറു പൂക്കള്‍ വിരിയട്ടെ, എണ്ണമറ്റ ഓരോ പൂവും ഓരോ സുഗന്ധം വഹിക്കണം. ഇതായിരുന്നു കുഞ്ഞയ്യപ്പന്‍ എന്നാല്‍, ചുവന്ന പ്രഭാതം സ്വപ്‌നം കാണുന്നവരുടെ നേതൃത്വവും മനുഷ്യനെ ഉച്ച നീചത്വങ്ങളിലൂടെ കണ്ടു. കുഞ്ഞയ്യപ്പന്‍ ഇല്ലാത്തവനായിരുന്നു. ഇല്ലാത്തവരെ ഫ്രിഡ്ജും കാറുമുള്ള സഖാക്കള്‍  തീണ്ടാപ്പാടകലെ നിര്‍ത്തി. അവരെ പീഡിപ്പിച്ചു. അച്ചടക്കം ലംഘിക്കാനാവാതെ ഇടതുപക്ഷ തീ്രവാദത്തിനും വലതുപക്ഷ പിന്തിരിപ്പത്തത്തിനും എതിരെ അടിപതറാതെ സമരം ചെയ്ത ആത്മാര്‍ത്ഥതയുള്ള കുഞ്ഞയ്യപ്പന്‍ എന്ന സഖാവിന് ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടിവന്നു.'' സമകാലികരുടെ ചിന്തയില്‍ ചിതയെരിച്ച ശേഷക്രിയ എന്ന നോവലിന്റെ ഉള്ളടക്കം പ്രസാധകക്കുറിപ്പില്‍ ഇതായിരുന്നു.

നോവലിസ്റ്റ് എം. സുകമാരന്‍ അന്തരിച്ചു

https://www.janmabhumidaily.com/news813656

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.