കാലവധിക്കുമുമ്പ് മോചനമില്ല; നളിനിയുടെ ഹര്‍ജി തള്ളി

Friday 27 April 2018 1:48 pm IST

ചെന്നൈ: ശിക്ഷാ കാലാവധിക്കു മുമ്പേ ജയില്‍ മോചിതയാക്കണമെന്നാവശ്യപ്പെട്ട്, രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി എസ്. നളിനി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വെല്ലൂര്‍ ജെയലിലാണ് നളിനി.

സമാനമായ ഹര്‍ജി സുപ്രീം കോടതിയില്‍ പരിഗണനയിലിരിക്കുകയാണെന്നതിനാല്‍ ഈ ഹര്‍ജി പരിഗണിക്കുന്നില്ലെന്നായിരുന്നു കോടതി ഉത്തരവ്. ഭരണഘടനയിലെ 161-ാം അനുച്ഛേദ പ്രകാരം മാനുഷിക പരിഗണന നല്‍കി ഗവര്‍ണ്ണറുടെ അധികാരം വിനിയോഗിച്ച് വിട്ടയയ്ക്കണമെന്നായിരുന്നു നളിനിയുടെ ഹര്‍ജി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.