പാര്‍ലമെന്റ്പിടിക്കാന്‍ ഇറങ്ങിയ മമതയ്ക്ക് പഞ്ചായത്തും പോകുമോ?

Tuesday 10 April 2018 6:59 pm IST
"undefined"

കൊല്‍ക്കത്ത: മോദിയേയും ബിജെപിയേയും തോല്‍പ്പിക്കാനിറങ്ങിയ മമതാ ബാനര്‍ജിക്ക് ബംഗാൡത്തന്നെ തോല്‍വി പിണയുമോ. പാര്‍ലമെന്റ് പിടിക്കാന്‍ ഇറങ്ങിത്തിരിച്ച് പഞ്ചായത്തിലും തോറ്റുപോകുന്ന വിധിയാകുമോ മമതയ്ക്ക്. ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങളും ജനമനസും അതിന് ഇടയാക്കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിനതീതമായി തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കുമെതിരേയുള്ള എതിര്‍പാര്‍ട്ടികളുടെ ഒന്നിക്കല്‍ ഉണ്ടാകുമെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. 

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സിപിഎം നേതാവ് ബസുദേവ ആചാര്യയെ ബിജെപി സംസ്ഥാന നേതാവ് സന്ദര്‍ശിച്ചു. ബിജെപി നേതാവ് സായന്തന്‍ ബസുവിന്റെ സന്ദര്‍ശനം മമതാ ബാനര്‍ജിക്കെതിരേയുള്ള ജനകീയ സഖ്യത്തിനുള്ള വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങളുടെ നിരീക്ഷണം. 

"undefined"

ത്രുപുരയിലെ ബിജെപി മുന്നേറ്റം ബംഗാളിലും വികാരമായി മാറിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസുകാരും ബിജെപിയുടെ സഹായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി-സിപിഎം-കോണ്‍ഗ്രസ് കക്ഷികളുടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയാതീതമായി മമതയ്‌ക്കെതിരേ ഒന്നിച്ചേക്കുമെന്ന് ചിലര്‍ നീരീക്ഷിക്കുന്നത്. 

മെയ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെടുപ്പ്. എട്ടാം തീയതി ഫലമാറിയാം. ഒമ്പതാം തീയതിയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണ സൗകര്യം ദുര്‍വിനിയോഗം ചെയ്ത് മറ്റുപാര്‍ട്ടികളെ പത്രിക സമര്‍പ്പിക്കാന്‍പോലും അനുവദിച്ചില്ല. പത്രിക സമര്‍പ്പിക്കാന്‍ പോയ സംഘത്തിലെ സിപിഎം നേതാവും ഒമ്പതുവട്ടം എംപിയുമായ, തൊണ്ണൂറു തികഞ്ഞ ബസുദേവ് ആചാര്യയെ ഉള്‍പ്പെടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. 

"undefined"

പുരുളിയ ആശുപത്രിയിലെത്തിയാണ് ആചാര്യയെ സായന്തന്‍ ബസു കണ്ടത്. 

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 42,000 സീറ്റുകളിലേക്കാണ്. കേന്ദ്ര സര്‍ക്കാരിനെ അടുത്ത തെരഞ്ഞെടുപ്പില്‍ താഴെയിറക്കാനും നരേന്ദ്ര മോദിയെ കെട്ടുകെട്ടിക്കാനും ഭാരതപര്യടനം നടത്തി നേതാക്കളെ കണ്ടു തിരിച്ചെത്തിയ മമതക്ക് ബംഗാളില്‍ അടിപതിറയേക്കുമെന്നാണ് പലരും വിലയിരുത്തുന്നത്. 

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അത്ര രാഷ്ട്രീയം നോക്കിയല്ല നടക്കാറ്. പ്രാദേശിക വിഷയങ്ങളും താല്‍പ്പര്യങ്ങളും വിധി നിശ്ചയിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന് ഗ്രാമതലത്തില്‍ പിന്തുണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മത്സരിക്കാന്‍ എതിരാളികള്‍ ഇല്ലാതിരിക്കാന്‍ മമതാ ബാനര്‍ജിയുടെ സമ്മതത്തോടെയാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടമെന്നാണ് ആക്ഷേപം. പോലീസ് അക്രമികള്‍ക്കൊപ്പമാണ്. 

അക്രമികള്‍ക്കെതിരേ രാഷ്ട്രീയം മറന്ന് ജനങ്ങള്‍ ഒന്നിക്കുകയാണെങ്കില്‍ എങ്ങനെതാണ് വിലക്കാന്‍ കഴിയുക എന്നാണ് സിപിഎം നേതാക്കള്‍ അവരുടെ അണികള്‍ ബിജെപിയോട് സഹകരിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.