'മീശ' പറയുന്നു, മാപ്പിളച്ചികളേയും 'പൂശി'യിട്ടുണ്ട്; പറയാനറയ്ക്കുന്ന അശ്ലീല സാഹിത്യവുമായി ഡിസി

Wednesday 1 August 2018 5:52 pm IST
ജാതിയും മതവും വിശ്വാസവും അതിനപ്പുറം സ്ത്രീത്വവുമാണ് നോവലില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

കൊച്ചി: 'അശ്ലീല'നോവല്‍ 'മീശ'വിപണിയിലിറങ്ങി. ക്ഷേത്രത്തില്‍ പോകുന്നവരെ മാത്രമല്ല, മാപ്പിളച്ചികളേയും 'പൂശിയിട്ടുണെ്‌ടെന്ന്' വെളിപ്പെടുത്തിയാണ് കഥാ നായകന്റെ ലൈംഗിക ധീരത പ്രഖ്യാപനം. ഡിസി ബുക്‌സ് അച്ചടിച്ചിറക്കിയ പുസ്തകത്തിന്റെ 294 -ാം പേജില്‍ പറയാനറയ്ക്കുന്ന തെറികളാണ് എഴുതിനിറച്ചിരിക്കുന്നത്. 

നോവലില്‍നിന്ന്: ''അച്ചിമാര്, നമ്പൂരിച്ചികള്‍, പെലക്കള്ളികള്‍, ഉള്ളാടത്തികള്‍, ആശാരിച്ചികള്‍, കൊങ്ങിണികള്‍, പട്ടത്തികള്‍, ചൊകചൊകന്നിരിക്കുന്ന മാപ്പിളച്ചികള്‍.. എല്ലാത്തിനേം പൂശിയിട്ടുണ്ട്..'' ലൈംഗിക അരാജകത്വം പച്ചയ്ക്ക് എഴുതിവിട്ടിരിക്കുന്ന നോവലിലെ ഒരു ഭാഗംകൂടി,'' പാമ്പും......(ഈ വാക്ക് അച്ചടി പ്രസിദ്ധവീകരണ മര്യാദ ലംഘിക്കുന്നതിനാല്‍ ജന്മഭൂമി ചേര്‍ക്കുന്നില്ല..) ഉം ഒത്തുകിട്ടിയാല്‍ അന്നേരം അടിച്ചോണം. നോക്കിനിന്നാ കൈയീന്നു പോകും.''

ജാതിയും മതവും വിശ്വാസവും അതിനപ്പുറം സ്ത്രീത്വവുമാണ് നോവലില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ''... അവര്‍ (സ്ത്രീകള്‍) വെള്ളത്തിലും ചെളിയിലും തുറസിലും പരിസരം മറന്ന് കിടന്നുകൊടുക്കുന്നു...'' 

നോവല്‍ ചൂടപ്പമായി വിറ്റുപോകുന്നുവെന്നാണ് കമ്പനിയുടെ വാദം. ഇങ്ങനെ ചൂടപ്പമാക്കാനായിരുന്നോ മാതൃഭൂമിയില്‍ നോവല്‍ പ്രസിദ്ധീകരിച്ചതും പിന്‍വലിച്ചതുമെന്ന സംശയവും ഉയരുന്നു. 

ജൂലൈ 15 നാണ് നോവലിന്റെ മൂന്നാംഭാഗം വാരികയില്‍ വന്നത്. 21 ന് വിവാദമായി. അപ്പോഴത്തെ വാദം നോവല്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നായിരുന്നു. നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന്‍ എസ്. ഹരീഷ് അറിയിച്ചപ്പോള്‍ പ്രഖ്യാപിച്ചത് ഇനിയിപ്പോള്‍ എഴുതാന്‍ കഴിയില്ലെന്നും സമയം പോലെ എഴുതി കേരള സമൂഹ മനസ് നോവല്‍ വായിക്കാന്‍ പക്വമാകുമ്പോള്‍ പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു. എന്നാല്‍, ഒമ്പതു ദിവസംകൊണ്ട് നോവല്‍ പൂര്‍ത്തിയാക്കി, അച്ചടിച്ച്, ബൈന്‍ഡ് ചെയ്ത് ഡിസിയുടെ  കേരളത്തിലെ കടകളിലെല്ലാം എത്തിച്ചു! അത്ഭുതകരമാണ് ഈ വേഗമെന്ന് പ്രസാധകര്‍ പറയുന്നു. ഈ വിവാദം പുസ്തകം വില്‍ക്കാനായിരുന്നുവെന്നുവേണം കരുതാനെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. 

അശ്ലീല സാഹിത്യ വില്‍പ്പനക്ക് 'കൊച്ചു പുസ്തക'ക്കടക്കാരെ പിടികൂടുന്ന പോലീസ് ഡിസി ബുക്‌സില്‍ കയറുമോ എന്നാണ് കാണാനിരിക്കുന്നത്. മലയാളം വാരികയും ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നീ പ്രസാധകരും മീശയുടെ പ്രസിദ്ധീകരണത്തില്‍നിന്ന് പിന്‍മാറിയത് ഈ അശ്ലീലതയും സ്ത്രീത്വ അവഹേളനവും ജാതി-മത പരിഹാസവും കൊണ്ടായിരുന്നു. ഹരീഷിനെ പിന്തുണച്ച സാംസ്‌കാരിക നായകര്‍ നോവലിനോട് ഇനി എങ്ങനെ പ്രതികരിക്കുമെന്നും കാത്തിരിക്കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.