കോഴിമുട്ടയിട്ടു, ആനമുട്ട!!

Tuesday 6 March 2018 4:14 pm IST
"undefined"

മെല്‍ബണ്‍: കോഴിയിട്ട മുട്ട, പക്ഷേ 'ആനമുട്ട!!' ആസ്‌ട്രേലിയയില്‍ കോഴിക്കര്‍ഷകര്‍ അമ്പരന്നിരിക്കുകയാണ്. പൗള്‍ട്രി ഫാം നടത്തുന്നവര്‍ പറയുന്നു, കഴിഞ്ഞ മൂന്നു തലമുറയ്ക്കിടെ ഇത്രവലിയൊരു മുട്ട കണ്ടിട്ടില്ല.

സത്യമാകണം. കാരണം ക്വീന്‍സ്‌ലാന്‍ഡില്‍ കൈണ്‍സ് എന്ന സ്ഥലത്തെ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ഒരു കോഴിമുട്ട സാധാരണ കോഴി മുട്ടയുടെ മൂന്നിരട്ടിയുണ്ട്. തൂക്കമോ 176 ഗ്രാം. 

"undefined"

കഴിഞ്ഞ 95 വര്‍ഷത്തിനിടെ ഇങ്ങനെയൊരു മുട്ട കണ്ടിട്ടേ ഇല്ലെന്ന് കര്‍ഷകര്‍ കട്ടായം പറയുന്നു.

തീര്‍ന്നില്ല, മുട്ട പൊട്ടിച്ചപ്പോഴോ, ഉള്ളില്‍ മറ്റൊരു ചെറുമുട്ട.

വിദഗ്ദ്ധരും വിശദീകരണമില്ലാതെ നില്‍ക്കുന്നു. ക്വീന്‍സലാന്‍ഡിയെ ഒരു സര്‍വകലാശാലയിലെ ഗവേഷകന്‍ പറയുന്നു, അറിയില്ല എങ്ങനെ സംഭവിച്ചുവെന്ന്. പക്ഷേ, ഈ മുട്ടയും ആരോഗ്യപ്രശ്‌നമൊന്നും ഉണ്ടാക്കില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.