മേഘാലയ, നാഗാലാന്‍ഡ് വോട്ടെടുപ്പ് നാളെ, ഫലം ശനിയാഴ്ച

Sunday 25 February 2018 11:27 am IST
മാര്‍ച്ച്‌ മൂന്നിന് ഉച്ചയോടെ മൂന്നു സംസ്ഥാനങ്ങളിലെ അടുത്ത ഭരകക്ഷിയോ മുന്നണിയോ ആരെന്ന് അറിയാം.
"undefined"

ന്യൂദല്‍ഹി: മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെടുപ്പ് മറ്റന്നാള്‍. ഇന്ന് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തീരും. വോട്ടെടുപ്പുകഴിഞ്ഞ ത്രിപുരയിലേതുള്‍പ്പെടെ മൂന്ന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്. മാര്‍ച്ച്‌ മൂന്നിന് ഉച്ചയോടെ മൂന്നു സംസ്ഥാനങ്ങളിലെ അടുത്ത ഭരകക്ഷിയോ മുന്നണിയോ ആരെന്ന് അറിയാം.

ത്രിപുരയിലെ 60 മണ്ഡലങ്ങളില്‍ 59 എണ്ണത്തില്‍ വോട്ടെടുപ്പ് നടന്നു. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് നീട്ടിവെച്ചു. ബിജെപിയും ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതൃതത്ത്രിലുള്ള ഇടതു മുന്നണിയുമായാണ് മുഖ്യ പോരാട്ടം. ഭരണം തുടരുമെന്ന് മുഖ്യമന്ത്രി മാണിക് സര്‍ക്കാറും ഭരണം പിടിക്കുമെന്ന് ബിജെപിയും അവകാശപ്പെടുന്നു. വോട്ടെടുപ്പുകഴിഞ്ഞുള്ള സൂക്ഷ്മ വിലയിരുത്തല്‍ നടത്തിയപ്പോള്‍ ബിജെപി കേവല ഭൂരിപക്ഷം നേടി ത്രിപുരയില്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രികൂടിയായ കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. 

"undefined"

മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് ചൊവ്വാഴ്ചയാണ്. രണ്ടിടത്തും 60 സീറ്റുവീതമാണ്. നാഗാലാന്‍ഡില്‍ ബിജെപിയും നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസ്‌വ് പാര്‍ട്ടി (എന്‍ഡിപിപി)യുമായി ബിജെപി സഖ്യത്തിലാണ്. ഭരണത്തിലുള്ള നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമായാണ് മുഖ്യ മത്സരം. 

മേഘാലയയില്‍ മുകുള്‍ സങ്മ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇറക്കി ഭരണം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. എന്‍സിപി സാങ്മ വിഭാഗം, കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നിവര്‍ ബിജെപിക്കൊപ്പമാണ്. മേഘാലയയില്‍ ബിജെപി ഭരണം പിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. 

"undefined"

ഇന്നുകൂടിയേ പരസ്യ പ്രചാരണമുള്ളു. 

മൂന്നു സംസ്ഥാനങ്ങളിലെ 180 നിയമ സഭാ മണ്ഡലങ്ങളിലെ ഫലമാണ് മൂന്നാം തീയതി പുറത്തുവരിക. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.