പി. സി. ജോര്‍ജ്ജിനെതിരേ നിയമ നടപടി വരും

Monday 19 March 2018 5:48 pm IST
"undefined"

കൊച്ചി: വംശീയ അധിക്ഷേപം നടത്തിയ പി.സി. ജോര്‍ജ്ജ് എംഎല്‍എയ്ക്ക് എതിരേ നിയമനടപടി വന്നേക്കും. സാമൂഹ്യ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കാരണത്താല്‍ സ്വയമേവ കേസെടുക്കാവുന്നതാണ് എംഎല്‍എയുടെ അധിക്ഷേപം. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ മടിക്കുന്ന സാഹചര്യത്തില്‍ നിയമനപടികള്‍ക്ക് നീക്കം തുടങ്ങിയതായി കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) ജനറല്‍ സെക്രടറി തുറവൂര്‍ സുരേഷ് പറഞ്ഞു.

''പി.സി. ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ ആഭാസനും, വാ പോയ കോടാലിയുമാണ്. പുലയരുടെ സാംസ്‌കാരിക പൈതൃകത്തേക്കുറിച്ച് ഒന്നുമറിയില്ല. വെറുതേ വിടുക,'' എന്ന് കെപിഎംഎസ് അദ്ധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ജോര്‍ജ്ജിന്റെ പ്രസ്താവന പുറത്തുവന്നയുടന്‍ ഫേസ്ബുക്കില്‍ നിലപാട് കുറിക്കുകയായിരുന്നു അദ്ദേഹം.

പി.സി. ജോര്‍ജ്ജിനെതിരേ പ്രതിഷേധം വ്യാപകമാകുകയാണ്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഇനിയും നടപടിയൊന്നും എടുത്തിട്ടില്ല. ചില വ്യക്തികളും സംഘടനകളും ദേശീയ പട്ടിക ജാതി-പട്ടികവര്‍ഗ്ഗ കമ്മീഷനു വരെ പരാതി അയച്ചുകഴിഞ്ഞു.

 

കടുത്ത വംശീയ അധിക്ഷേപവുമായി പി.സി ജോര്‍ജ്

 

https://www.janmabhumidaily.com/news813922

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.