പ്രസാര്‍ഭാരതി: വാര്‍ത്തകള്‍ തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍

Friday 2 March 2018 8:45 pm IST
"undefined"

ന്യൂദല്‍ഹി: ദൂരദര്‍ശന്‍-ആകാശവാണി നടത്തിപ്പു സംവിധാനമായ പ്രസാര്‍ഭാരതിക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് ധനസഹായം തടഞ്ഞുവെന്ന വാര്‍ത്ത നുണയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു മാദ്ധ്യമം പ്രചരിപ്പിച്ച ഈ വാര്‍ത്ത അടിസ്ഥാനമില്ലാത്തതും കാര്യമറിയാതെ കെട്ടിച്ചമച്ചതുമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. 

ഒരു സ്വകാര്യ കമ്പനിക്ക് 2.92 കോടി രൂപ നല്‍കാന്‍ പ്രസാര്‍ഭാരതി തയ്യാറാകാത്തതു മൂലം ധനസഹായം സര്‍ക്കാര്‍ നിര്‍ത്തിയെന്നും ശമ്പളം മുടങ്ങിയെന്നുമായിരുന്നു വാര്‍ത്ത. വകുപ്പുമന്ത്രി സ്മൃതി ഇറാനിക്കെതിരേയാണ് പ്രചാരണം.

പ്രസാര്‍ഭാരതിക്ക് ചട്ടപ്രകാരം കേന്ദ്രസര്‍ക്കാരുമായി ധാരണാ പത്രം പ്രതിവര്‍ഷം പുതുക്കേണ്ടതുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തേത് പുതുക്കിയിട്ടില്ല. പ്രസാര്‍ഭാരതിയാണ് വിട്ടുനില്‍ക്കുന്നത്. ഒപ്പുവെച്ചാല്‍ പ്രശ്‌നം തീരുന്നതേയുള്ളുവെച്ച് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.  

എന്നാല്‍, പ്രസാര്‍ഭാരതിയും മന്ത്രാലയവും തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. 2017 ലെ ഫിലിം ഫെസ്റ്റിവല്‍ തത്സമയ സംപ്രേഷണത്തിന് സജ്ജമാക്കിയത് സ്വകാര്യ സ്ഥാപനമാണ്. മുംബൈയിലെ എസ്ഒഎല്‍ ബ്രൊഡക്ഷന്‍സിന് ഈയിനത്തില്‍ 2.92 കോടി രൂപ കൊടുക്കണം. ദൂരദര്‍ശന്‍ ഇഇ പണം കൊടുക്കാന്‍ തയ്യാറായില്ല. ഈ പരിപാടി സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന് സ്വന്തം സംവിധാനമുണ്ടെന്നും മുമ്പ് പരിപാടി പുറംകരാര്‍ കൊടുത്ത വഴക്കമില്ലെന്നും ദൂരദര്‍ശന്‍ വിയോജിപ്പറിയിച്ചു.

പ്രസാര്‍ഭാരതി സ്വയംഭരണ സ്ഥാപനമാണ്. സര്‍ക്കാരില്‍നിന്ന് ധനസഹായവും ലഭിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ഇതുവരെയുള്ള ശമ്പളം കൊടുത്തു. പ്രശശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അടുത്ത മാസത്തെ ശമ്പളം തടസെ

പ്പടാമെന്ന് കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍ സൂര്യപ്രകാശ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.