എപി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍; കെ.എ.ബാഹുലേയന്‍ സംസ്ഥാന സെക്രട്ടറി

Tuesday 22 October 2019 1:23 pm IST

തിരുവനന്തപുരം: മുന്‍ എംപി എപി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിനാണ് മഅബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയത്. മോദിയെ ഗാന്ധിയനെന്ന് വിശേഷിപ്പിച്ച്, അദ്ദേഹത്തിന്റെ ക്ഷേമപദ്ധതികളാണ് വിജയത്തിനു കാരണമെന്ന് പറഞ്ഞതിനായിരുന്നു നടപടി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരത്തിനെതിരായി പ്രസ്താവനയിറക്കിയെന്നാണ് പുറത്താക്കലിന് കാരണമായി  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും നിലപാടില്‍ അബ്ദുള്ളക്കുട്ടി ഉറച്ചുനില്‍ക്കുകയായിരുന്നു. എസ്എഫ്‌ഐയിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ പ്രവേശനം. എസ്എഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറിയായി കെ.എ.ബാഹുലേയനെയും നിയമിച്ചു എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ്  സെക്രട്ടറി, ഏ.ഐ.എസ്.എഫ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍, അഖിലേന്ത്യാ കിസാന്‍സഭ മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നെടുമങ്ങാട്, മുന്‍ ഏ.ഐ.എസ്.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ അദേഹം വഹിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയായ സംസ്ഥാന ഭാരവാഹികളായി ഇരുവരെയും നോമിനേറ്റ് ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.