മിസ്റ്റര്‍ ഒവൈസി, നിങ്ങള്‍ പഠിച്ച മദ്രസയിലല്ല ഞങ്ങള് പഠിച്ചത്, അയോധ്യ വിധിയില്‍ മലക്കം മറിഞ്ഞതില്‍ ലീഗിനോട് ശിഹാബ് തങ്ങളുടെ ആത്മാവ് പൊറുക്കില്ലെന്നും എ.പി. അബ്ദുള്ളക്കുട്ടി

Wednesday 13 November 2019 1:13 pm IST

തിരുവനന്തപുരം: അയോധ്യ വിധി ആദ്യം ശരിവച്ച മുസ്ലീം ലീഗ് ഇപ്പോള്‍ മലക്കം മറിഞ്ഞത് നിര്‍ഭാഗ്യകരമാണെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി. മുസ്ലിം ലീഗിലെ ചില തീവ്ര നേതാക്കളുടെ കുടുസ് ചിന്താഗതി കൊണ്ട് എടുത്ത ഈ പുതിയ നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ്.ശിഹാബ് തങ്ങളുടെ ഖബിറിടത്തില്‍ ആത്മാവ് ഈ പുതിയ തീരുമാനത്തോട് പൊറുക്കുമെന്ന് തോന്നുന്നില്ല. പുതിയ പ്രസ്താവനയുടെ മഷിയുണങ്ങുന്നതിന് മുമ്പ് കേരളത്തിലെ പല ഭാഗത്തും എസ്ഡിപിഐക്കാര്‍ പ്രകടനം നടത്തി. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ ഈ നീക്കും ദേശവിരുദ്ധമാണെന്നും അബ്ദുള്ളക്കുട്ടി.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- അയോദ്ധ്യ വിധി ആദ്യം ശരിവെച്ച മുസ്ലിം ലീഗ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നു. കോടതി വിധി നിരാശജനകം എന്ന് എന്ന് പറഞ്ഞത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിര്‍ഭാഗ്യകരമാണ്. മന്ദിര്‍ മസ്ജിദ് പ്രശ്‌നം കത്തിക്കാളുന്ന കാലത്ത് മര്‍ഹൂം ശിഹാബ് തങ്ങള്‍ എടുത്ത നിലപാട് ധീരമായ ദേശസ്‌നേഹ പ്രചോദിതമായ നിലപാട് ആയിരുന്നു. മുസ്ലിം ലീഗിലെ ചില തീവ്ര നേതാക്കളുടെ കുടുസ് ചിന്താഗതി കൊണ്ട് എടുത്ത ഈ പുതിയ നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ്. ശിഹാബ് തങ്ങളുടെ ഖബിറിടത്തില്‍ ആത്മാവ് ഈ പുതിയ തീരുമാനത്തോട് പൊറുക്കുമെന്ന് തോന്നുന്നില്ല. പുതിയ പ്രസ്താവനയുടെ മഷിയുണങ്ങുന്നതിന് മുമ്പ് കേരളത്തിലെ പല ഭാഗത്താം എസ്ഡിപിഐക്കാര്‍ പ്രകടനം നടത്തി. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ ഈ നീക്കും ദേശവിരുദ്ധമാണ്.കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം രാമക്ഷേത്രത്തിന് പൂര്‍ണ്ണ പിന്‍ന്തുണയും നല്‍കിയിട്ടുണ്ട്. ലീഗ് നിലപാട് മാറ്റിയതിനെ പറ്റി കോണ്‍ഗ്രസ്സ് പ്രതികരിക്കണം. കേരളത്തിലെ ചുരുക്കം തീവ്ര നേതാക്കളുടെ പ്രതികരണം കണ്ടാല്‍ അവര്‍ അസറുദ്ദീന്‍ ഒവൈസി ക്ക് പഠിക്കുന്നതാണ് എന്ന് തോന്നും.

ഒവൈസി ഇപ്പോഴും മുഗള്‍രാജാക്കന്മാരുടെ മദ്ഹബ്(മഹത്വം ) പറഞ്ഞ് കൊണ്ടിരിക്കയാണ്. മിസ്റ്റര്‍ ഒവൈസി നിങ്ങള്‍ പഠിച്ച മദ്രസയിലല്ല ഞങ്ങള് പഠിച്ചത്. മുഗളന്മാരെ പറ്റി മുസ്ലിം സത്യവിശ്വാസികള്‍ക്ക് ലവലേശം മതിപ്പില്ല. അവരുടെ അക്രമം, കൊള്ള, ദൂര്‍ത്ത്, അരാജകത്വം ആര്‍ക്കാണ് അംഗീകരിക്കാന്‍ പറ്റുക? മുഖ്യ ചക്രവര്‍ത്തി അഖ്ബര്‍ ഇസ്ലാം മതത്തിനെതിരെ പുതിയ മതമുണ്ടാക്കി ' ദിന്‍ ഹിലാഹി ' പരിശുദ്ധ ഖുര്‍ആന് പകരം അഖ്ബര്‍ നാമ എന്ന ഗ്രന്ഥം ഉണ്ടാക്കി. ചരിത്രം കുട്ടികള്‍ക്ക് പോലും അറിയാം. ഇവരുടെ ചെയ്തികള്‍ ആരെയാണ് ഒവൈസി ആവേശം കൊള്ളിക്കുക!ഒരു കൈയില്‍ കമ്പ്യൂട്ടറും മറുകൈയ്യില്‍ ഖുര്‍ആനും കൊണ്ട് നടക്കുന്ന ന്യൂ ജന്‍ മുസ്ലിം ചെറുപ്പ ക്കാരെയൊന്നും ദേശീയ ധാരയില്‍ നിന്ന് വഴിതെറ്റിക്കാനാവില്ല നിങ്ങള്‍ക്കാവില്ല. കോടതി വിധിയില്‍ ഇന്ത്യയിലെ ജനകോടികള്‍ ആശ്വാസത്തിലാണ്, പ്രതീക്ഷയിലാണ്, ഒറ്റകെട്ടാണ്. അവര്‍ സമാധാനം ആഗ്രഹിക്കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.