മോദി ജനമനസറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവ്; ജയറാം രമേശിന് പിന്നാലെ പ്രധാനമന്ത്രിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വിയും

Friday 23 August 2019 1:04 pm IST

ന്യൂദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുണങ്ങളെക്കുറിച്ച് പ്രശംസിച്ച് ജയറാം രമേശിനെ പിന്‍തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടിച്ചാക്ഷേപിക്കുന്നത് തെറ്റാണെന്നും വ്യക്തിപരമായുള്ള അധിക്ഷേപം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാത്തത് പ്രതിപക്ഷത്തെ സഹായിക്കില്ലെന്നും സിംഗ്‌വി വ്യക്തമാക്കി.പ്രവൃത്തികള്‍ എല്ലായ്പ്പോഴും നല്ലതും ചീത്തയും നിസ്സംഗവുമാണ്, അവ വിവേകപൂര്‍വ്വം വ്യക്തിപരമാല്ലാതെ തരംതിരിക്കപ്പെടണം.

ഉജ്വല പദ്ധതി മറ്റ് കേന്ദ്ര സര്‍ക്കാറിന്റെ സല്‍പ്രവൃത്തികളില്‍ ഒന്ന് മാത്രമാണെന്നും സിംഗ്‌വി ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ നീക്കത്തെ പിന്തുണച്ചുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ശബ്ദങ്ങള്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു.പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും 2014 നും 2019 നും ഇടയില്‍ അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ തിരിച്ചറിഞ്ഞ സമയമാണിത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. മുന്‍കാലങ്ങളില്‍ നടക്കാത്ത പലകാര്യങ്ങളും മോദി നടത്തിയെടുത്തു. പ്രധാനമന്ത്രി ജനങ്ങളുടെ മനസറിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നും അഭിഷേക് മനു സിംഗ്‌വി ട്വീറ്റില്‍ പറയുന്നു.

മോദിയുടെ ഭരണ പരിഷ്‌കാരത്തെ ശ്രദ്ധിച്ച് മനസിലാക്കണം. നിങ്ങള്‍ എപ്പോഴും അദേഹത്തെ ആക്ഷേപ്പിക്കുകയാണെങ്ങില്‍, നിങ്ങള്‍ക്ക് മോദിയെ നേരിടാന്‍ കഴിയില്ലെന്നും മുന്‍ കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി. ദരിദ്രരായ സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്യുന്ന പദ്ധതിയായ പ്രധാന്‍ മന്ത്രി ഉജ്വല്‍ പദ്ധതിയുടെ വിജയത്തെ സിംഗ്‌വി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നിരവധി പദ്ധതികളെ നമ്മള്‍ കളിയാക്കിയിട്ടുണ്ട്. എന്നാല്‍, ഉജ്വല്‍ യോജന എന്ന ഒരൊറ്റ പദ്ധതി കാരണം അദ്ദേഹം കോടികണക്കിന് വീടുകളുടെ ആശ്വാസകേന്ദ്രമായി. 2014 ല്‍ അദ്ദേഹത്തിന് ഇല്ലാത്ത സാമൂഹിക പിന്തുണ കോടിക്കണക്കിന് സ്ത്രീകളില്‍ നിന്നും ഇപ്പോള്‍ മോദിക്ക് കിട്ടിയെന്നും തെരഞ്ഞെടുപ്പ് പഠനങ്ങള്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.