ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ പീഡനം; പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണി ;മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കുറ്റം തെളിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്

Sunday 25 August 2019 12:40 pm IST

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരനായ ആണ്‍കുട്ടിയെ സ്‌കൂളിലെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. പുറത്തു പറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പത്തുവയസുകാരനായ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സ്‌കൂളിലെ ഗണിത അധ്യാപകനെതിരെ കേസ് എടുത്തു. എന്നാല്‍ കേസില്‍ നിന്നും പിന്‍മാറാന്‍ ഭീഷണിയുണ്ടെന്നും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്നും കുട്ടിയുടെ അമ്മ പറയുന്നു.

അധ്യാപകന്‍ സന്തോഷിനെ കേസില്‍ നിന്നും രക്ഷിക്കാനാണ് പോലീസിന്റെയും സ്‌കൂള്‍ അധികൃതരുടെയും ശ്രമമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. കമ്മീഷണര്‍ക്ക് കുട്ടിയുടെ അമ്മ പരാതി നല്‍കി. ഇതേതുടര്‍ന്ന് സന്തോഷിനെ ഉടന്‍ പിടികൂടുമെന്ന്  ശ്രീകാര്യം പോലീസ് അറിയിച്ചു. പ്രതിയായ സന്തോഷ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.