ബ്രണ്ണന്‍ കോളേജില്‍ കഞ്ചാവ് മൂത്ത് എസ്.എഫ്.ഐയുടെ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; എബിവിപിയുടെ കൊടിമരം തകര്‍ത്തു

Thursday 19 September 2019 9:13 pm IST

കണ്ണൂര്‍:  ബ്രണ്ണന്‍ കോളേജിലെ ക്യാംപസില്‍ എബിവിപി കൊടിമരം എസ്.എഫ്.ഐയുടെ ഗുണ്ടാസംഘം തകര്‍ത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനിടെയാണ് എസ്.എഫ്.ഐ അക്രമം അഴിഞ്ഞാടിയത്. കഞ്ചാവ് ലഹരിയിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ അഴിഞ്ഞാടിയത് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് വരുണ്‍, സെക്രട്ടറി അക്ഷയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിമരം തകര്‍ത്തത്. കഞ്ചാവ് ലഹരിയിലെത്തിയ എസ്.എഫ്.ഐ സംഘം കൊടിമരം പിക്കാസ് ഉപയോഗിച്ച് പൊളിച്ചതിനു ശേഷം കയര്‍ കെട്ടി വലിച്ച് നിലത്തിടുകയായിരുന്നു.

കൊടിമരം സ്ഥാപിച്ചതു മുതല്‍ ബ്രണ്ണന്‍ കോളേജില്‍ എബിവിപിക്കെതിരെ എസ്എഫ്‌ഐയുടെ അതിക്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞമാസം എബിവിപിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ അതി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എബിവിപി സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമനെയാണ് മര്‍ദ്ദിച്ചത്. തടുക്കാന്‍ ശ്രമിച്ച സുഹൃത്തിനും മര്‍ദ്ദനം ഏറ്റിരുന്നു.

ജൂലൈയിലാണ് എസ് എഫ്.ഐയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത്      കോളേജില്‍ എബിവിപി കൊടിമരം നാട്ടിയത്. ഏഴു വര്‍ഷം മുമ്പ് മത തീവ്രവാദികളുടെ കുത്തേറ്റു മരിച്ച എ.ബി.വി.പി പ്രവര്‍ത്തകന്റ അനുസ്മരണ ദിനത്തിലാണ് കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊടിമരം സ്ഥാപിച്ചത്. എന്നാല്‍ കൊടിമരം എസ്എഫ്‌ഐ അനുഭാവിയായ പ്രിന്‍സിപ്പാള്‍ പിഴുതുമാറ്റിയിരുന്നു. പിന്നീട് എബിവിപി ജാഥയായി എത്തിയാണ് കോളേജ് ക്യാംപസില്‍ വീണ്ടും കൊടിമരം സ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.