രാഷ്ട്രീയ അടിമയായ പ്രിന്‍സിപ്പല്‍ ഇന്നലെ പിഴുതുമാറ്റിയ കൊടിമരം ഇന്നു പുനസ്ഥാപിച്ചു; ബ്രണ്ണന്‍ കോളേജില്‍ കരുത്തുകാട്ടി എബിവിപി

Thursday 18 July 2019 3:52 pm IST

കണ്ണൂര്‍: സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായ തലശേരി ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ക്യാമ്പസില്‍ നിന്നും പിഴുതുമാറ്റിയ എ.ബി.വി.പിയുടെ കൊടിമരം പുനഃസ്ഥാപിച്ചു. ഇന്നു രാവിലെ പ്രകടനമായെത്തിയ വിദ്യാര്‍ത്ഥികളാണ് കോളേജിനുള്ളില്‍ വീണ്ടും കൊടിമരം ഉയര്‍ത്തിയത്. ഏഴു വര്‍ഷം മുമ്പ് മത തീവ്രവാദികളുടെ കുത്തേറ്റു മരിച്ച എ.ബി.വി.പി പ്രവര്‍ത്തകനായ വിശാലിന്റെ അനുസ്മരണ ദിനത്തില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിയാണ് സിപിഎം അനുഭാവിയായ പ്രിന്‍സിപ്പാള്‍ നീക്കം ചെയ്തത്. സംഘര്‍ഷമൊഴിവാക്കാനാണ് താന്‍ തന്നെ കൊടിമരം പിഴുതുമാറ്റിയത് എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ന്യായീകരണം. എന്നാല്‍ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങള്‍ നീക്കം ചെയ്തില്ല.

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തെത്തി. പ്രിന്‍സിപ്പാളിന്റെ വീട്ടിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.ഇത്തരം തരം താഴ്ന്ന പ്രവൃത്തിയേക്കാള്‍ എസ് എഫ് ഐക്കാരുടെ അടിമയാണെന്ന് സമ്മതിക്കുകയായിരുന്നു ഭേദമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിശാല്‍ ബലിദാനദിനം ആചരിക്കുന്നതിനെതിരെ ഭീഷണിയുമായി എസ്.എഫ്.ഐക്കാര്‍ രംഗത്തെത്തിയിരുന്നു.

 

 

സംഭവത്തില്‍ പ്രിന്‍സിപ്പാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. പ്രിന്‍സിപ്പാളിന്റെ പ്രവര്‍ത്തി ഗുണ്ടകള്‍ക്ക് ചേര്‍ന്നതാണെന്നും, രാഷ്ട്രീയം കളിക്കണമെങ്കില്‍ രാജിവെച്ച് ലോക്കല്‍ സെക്രട്ടറിയാവുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഇന്നലെ കാണിച്ചത് ഗുണ്ടകളുടെ പണിയാണ്. ഒന്നുകില്‍ കോളേജില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയുടേയും കൊടികള്‍ പാടില്ല. അങ്ങനെയെങ്കില്‍ ആ ചെയ്തതില്‍ ന്യായമുണ്ടായിരുന്നു. എന്നാല്‍ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളുടെ ഇടയിലൂടെയാണ് പ്രിന്‍സിപ്പാള്‍ എബിവിപിയുടെ കൊടിമരമെടുത്തത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.ഏകാധിപത്യത്തിന് പാദ സേവ ചെയ്യലാണ്. പ്രിന്‍സിപ്പാളിന് രാഷ്ട്രീയമുണ്ടെങ്കില്‍ അത് കോളേജില്‍ കാണിക്കേണ്ടന്നും അദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.