ബ്രണ്ണന്‍ പ്രിന്‍സിപ്പലിനെതിരായ വധഭീഷണി ആരോപണം അടിസ്ഥാനരഹിതം; ഫല്‍ഗുനന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന് എ.ബി.വി.പി

Thursday 18 July 2019 8:06 pm IST

കണ്ണൂര്‍: തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റിയ പ്രിന്‍സിപ്പലിനു നേരെ  വധഭീഷണി ഉയര്‍ത്തിയെന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതം.  പ്രിന്‍സിപ്പലിനോടും പോലീസ് അധികൃതരോടും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രിന്‍സിപ്പല്‍ എടുത്തു മാറ്റിയ കൊടിമരം, അതേ സ്ഥലത്ത് എബിവിപി പുനസ്ഥാപിച്ചത്. എന്നാല്‍ എബിവിപി കൊടിമരം സ്ഥാപിച്ച ശേഷം പ്രിന്‍സിപ്പല്‍ നിലപാടില്‍ മാറ്റം വരുത്തുകയും, തനിക്കെതിരെ വധഭീഷണി മുഴക്കിയാണ് കൊടിമരം സ്ഥാപിച്ചത് എന്ന രീതിയില്‍ പ്രതികരിക്കുകയുമായിരുന്നു.

എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിച്ചുകൊണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്, എബിവിപിയെ പൊതു സമൂഹത്തിനു മുന്നില്‍ മോശമായി ചിത്രീകരിക്കാനാണ് പ്രിന്‍സിപ്പല്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ പ്രേരിതമായി ഇടപെടുന്ന അധ്യാപകര്‍ കലാലയത്തിനും പൊതു സമൂഹത്തിനും അപമാനകരമാണ്. ഇത്തരം ആരോപണങ്ങളെ ജനാധിപത്യരീതിയില്‍ നേരിടുമെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി അറിയിച്ചു.

അതേസമയം, ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പലിന് അടിയന്തരമായി പോലീസ് സുരക്ഷ നല്‍കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ് ആവശ്യപ്പെട്ടു. ഫല്‍ഗുനനെ ഭീഷണിപ്പെടുത്താന്‍ മാത്രം എബിവിപി തരംതാണിട്ടില്ല. സിപിഎം ഫാസിസ്റ്റുകളുടെ നുണ പ്രചരണം ആയിരം തവണ അതിജീവിച്ചവരാണ് തങ്ങളെന്നും അദേഹം പറഞ്ഞു. ഫാസിസ്റ്റുകള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിങ്ങള്‍ ഇതും ഇതിനപ്പുറവും പറയും.നിങ്ങളെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടാവും, അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ പറയാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. സിപിഎമ്മിനു കൊല്ലാന്‍ വിട്ടു നല്‍കാതെ പ്രിന്‍സിപ്പലിന് പോലീസ് സംരക്ഷണം നല്‍കണമെന്നും മനു പ്രസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.