ധീര ബലിദാനി വിശാലിന്റെ കോളേജ് എസ്.എഫ്‌ഐയില്‍ നിന്നും പിടിച്ചെടുത്തു; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയ്ക്ക് മിന്നും വിജയം

Wednesday 21 August 2019 7:46 pm IST

പത്തനംതിട്ട: ധീര ബലിദാനി വിശാലിന്റെ കോളേജായ കോന്നി എന്‍.എസ്.എസ്  കോളേജ് എസ്.എഫ്‌ഐയില്‍ നിന്നും തിരിച്ച് പിടിച്ച് എ.ബി.വി.പി. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ എ.ബി.വി.പി വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എസ്.എഫ്.ഐ യുടെ കുത്തക ക്യാമ്പസ്സുകളില്‍ വന്‍ അട്ടിമറി വിജയം നേടാന്‍ എ.ബി.വി.പിയ്ക്ക് സാധിച്ചിട്ടുണ്ട്. എസ്.എഫ്.ഐയുടെ കൈയ്യിലിരുന്ന കോന്നി എം.എം. എന്‍.എസ്.എസ് കോളേജില്‍ എ.ബി.വി.പി പാനല്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എസ്.എഫ്.ഐ യുടെ കോട്ടയായ ചുട്ടിപ്പാറ ആര്‍ട്ട് ആന്റ് സയന്‍സ് കോളേജില്‍ എസ്.എഫ്.ഐയെ അട്ടിമറിച്ച് വൈസ് ചേയര്‍പേഴ്‌സണായി നിരജാ. ആറും. ലേഡി റപ്പായി പ്രിയയും വിജയിച്ചു. ഇലന്തൂര്‍ ഗവ: കോളേജില്‍ വൈസ് ചെയര്‍പേഴ്‌സണ് ആര്യ നാഥും ജനറല്‍ സെക്രട്ടറിയായി രാകേഷ് രാജും തിരഞ്ഞെടുത്തു.  ജില്ലയിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐക്ക് കടുത്ത പ്രഹരം നല്‍കിയാണ് എ.ബി.വി.പിയുടെ മിന്നും വിജയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.