എബിവിപിക്ക് പുതിയ ഭാരവാഹികള്‍; ഡോ. അരുണ്‍ കടപ്പാല്‍ സംസ്ഥാന പ്രസിഡന്റ്; എംഎം ഷാജി സെക്രട്ടറി

Saturday 7 December 2019 12:10 pm IST

 

 

 

കൊല്ലം: എബിവിപി സംസ്ഥാന പ്രസിഡന്റായി ഡോ. അരുണ്‍ കടപ്പാലിനെയും സംസ്ഥാന സെക്രട്ടറിയായി എംഎം ഷാജിയെയും തെരഞ്ഞെടുത്തു. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത്. അരുണ്‍ കടപ്പാല്‍ കൊല്ലം സ്വദേശിയാണ്. 2005 മുതല്‍ എബിവിപി പ്രവര്‍ത്തകനാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് 2008ല്‍ എംബിബിഎസ് ബിരുദം കരസ്ഥമാക്കി.

ന്യൂക്ലിയര്‍ മെഡിസനില്‍ നാഷണല്‍ ബോര്‍ഡില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.  എബിവിപി സംസ്ഥാന സമിതിഅംഗം, ദേശീയ നിര്‍വാഹക സമിതി അംഗം, മെഡിവിഷന്‍ ദേശീയ രക്ഷാധികാരി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ എബിവിപി മെഡിവിഷന്‍ ദേശീയ രക്ഷാധികാരിയാണ് അരുണ്‍ കടപ്പാല്‍. 

സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംഎം ഷാജി പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയാണ്. ഷൊര്‍ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നിന്നും ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കി.  എബിവിപി പട്ടാമ്പി നഗര്‍ സമിതി അംഗം, ഷൊര്‍ണൂര്‍ നഗര്‍ ശസക്രട്ടറി, സംസ്ഥാന സമിതി അംഗം, പാലക്കാട് ജില്ലാ ജോയിന്റ് കണ്‍വീനര്‍, ജില്ലാ പ്രസിഡന്റ്  എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.