'ഫല്‍ഗുണനെ ഭീഷണിപ്പെടുത്താന്‍ മാത്രം തരംതാണിട്ടില്ല; നിങ്ങള്‍ ഇതും ഇതിനപ്പുറവും പറയും; അടിയന്തരമായി പ്രിന്‍സിപ്പലിന് പോലീസ് സുരക്ഷ നല്‍കണം'; സിപിഎമ്മിന് കൊല്ലാന്‍ വിട്ടു നല്‍കരുതെന്ന് എബിവിപി

Thursday 18 July 2019 7:06 pm IST

തിരുവനന്തപുരം: എബവിപിയുടെ കൊടിമരം ക്യാമ്പസില്‍ നിന്നും പിഴുതെറിഞ്ഞ ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പലിന് അടിയന്തരമായി പോലീസ് സുരക്ഷ നല്‍കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ്. ഫല്‍ഗുനനെ ഭീഷണിപ്പെടുത്താന്‍ മാത്രം എബിവിപി തരംതാണിട്ടില്ല. സിപിഎം ഫാസിസ്റ്റുകളുടെ നുണ പ്രചരണം ആയിരം തവണ അതിജീവിച്ചവരാണ് തങ്ങളെന്നും അദേഹം പറഞ്ഞു. ഫാസിസ്റ്റുകള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിങ്ങള്‍ ഇതും ഇതിനപ്പുറവും പറയും.നിങ്ങളെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടാവും, അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ പറയാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. സിപിഎമ്മിനു കൊല്ലാന്‍ വിട്ടു നല്‍കാതെ പ്രിന്‍സിപ്പലിന് പോലീസ് സംരക്ഷണം നല്‍കണമെന്നും മനു പ്രസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

മിസ്റ്റർ ഫൽഗുണ നിങ്ങളെ ഭീക്ഷണിപ്പെടുത്താൻ മാത്രം ABVP തരം താണിറ്റില്ല. CPM ഫാസിസ്റ്റ് കളുടെ 
നുണ പ്രചരണം ആയിരം തവണ അതിജീവിച്ചവരാണ് ABVP. ഞങ്ങൾ ഭീഷണി പ്പെടുത്തുന്നതും പ്രതിരോധിക്കുന്നതും നിങ്ങളുടെ ഫാസിസത്തേയാണ്. അതിനായി ഞങ്ങൾ നന്നായി മിനുക്കി തേച്ച് വച്ചിട്ടുള്ള അന്തസുള്ള ആശയമുണ്ട്. കരുത്ത് ഒട്ടും ചോർന്ന് പോയിട്ടില്ലാത്ത പ്രവർത്തകരുണ്ട്. ഫാസിസ്റ്റുകൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിങ്ങൾ ഇതും ഇതിനപ്പുറവും പറയും.
നിങ്ങളെ കൊല്ലാൻ അവർ തീരുമാനിച്ചിട്ടുണ്ടാവും, അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ പറയാൻ ആവിശ്യപ്പെട്ടിരിക്കുന്നത്. നിങ്ങളെ പ്പോലുള്ള ഗുണ്ടകളെ പ്രിൻസിപ്പൽ കസേരയിൽ ഇരുത്തുകയും എല്ലാ ഔദാര്യവും ചെയ്തു തന്നതിന് നന്ദി സുചകമായി അവർ വെട്ടി കൊല്ലാൻ നിന്നു കൊടുക്കുന്നതിൽ ഞങ്ങൾക്ക് അഭിപ്രായമില്ല. നിങ്ങളുടെ ജനാധിപത്യവകാശം നിങ്ങൾ വിനിയോഗിക്കുക.
ABVP യുടെ ചിലവിൽ തൽക്കാലം അത് വേണ്ട.

അടിയന്തരമായി ശ്രീ ഫൽഗുണന് 
പോലീസ് സുരക്ഷ നൽകണം.
CPM നു കൊല്ലാൻ വിട്ടു നൽകരുത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.