നടന്‍ കുഞ്ചാക്കോ ബോബനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ ശിക്ഷകഴിഞ്ഞിറങ്ങിയ പ്രതി മറ്റൊരാളെ കൊലപ്പെടുത്തിയതിനു വീണ്ടും അറസ്റ്റില്‍

Tuesday 29 October 2019 11:18 am IST

 

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ ശിക്ഷകഴിഞ്ഞിറങ്ങിയ പ്രതി മറ്റൊരാളെ കൊലപ്പെടുത്തിയതിനു വീണ്ടും അറസ്റ്റിലായി. സ്റ്റാന്‍ലി ജോസഫ് എന്നയാളാണ് അറസ്റ്റിലായത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ചു ദീലീപ് കുമാര്‍(66) എന്നയാളെ കുത്തിക്കൊലപ്പെടുത്തിയതിനാണ് ഇയാളെ അറസ്റ്റുചെയ്തത്. 23ാം തിയതി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കൊലപാതകം നടത്തിയതിന് ശേഷം ഒളിവില്‍ പോയ സ്റ്റാന്‍ലിയെ കടവന്ത്ര ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കുഞ്ചാക്കോ ബോബനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതായിരുന്നു. പള്ളിയില്‍ നിന്നുകിട്ടുന്ന പണം വീതം വയ്ക്കുന്നതിലെ തര്‍ക്കത്തെതുടര്‍ന്നായിരുന്നു സ്റ്റാന്‍ലി ദിലീപിനെ കുത്തിക്കൊലപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.