തെലങ്കാന പോലീസിന് അഭിനന്ദനവുമായി ഉണ്ണിമുകുന്ദന്‍.

Friday 6 December 2019 2:08 pm IST

തെലങ്കാന ഡോക്ടറായ  യുവതിയെ പീഡിപ്പിച്ച് കൊന്നകേസിലെ പ്രതികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെ പ്രകീര്‍ത്തിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍.  'Loud and Clear'  എന്ന തലക്കെട്ടോടെ വെടിയുതിര്‍ക്കുന്ന പോലീസുകാരന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് ഉണ്ണിമുകുന്ദന്‍ തെലങ്കാന പോലീസിന്റെ  നടപടിയെ പ്രശംസിച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി പോലീസ് വെടിവെയ്പ്പിനെ അനുകൂലിച്ച് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

 

പോലീസ് നടപടിയെ അനുകൂലിച്ച് നിരവധി സിനിമ താരംഗളാണ് രംഗത്ത് വന്നിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ സല്‍മാന്‍ഖാന്‍, റിഷി കപൂര്‍, അനുപം ഖേര്‍, കാജല്‍ അഗര്‍വാള്‍, അല്ലു അര്‍ജ്ജുന്‍, ജൂനിയര്‍ എന്‍ടിആര്‍, സാമന്ത രുത്പ്രഭു, രാകുല്‍ പ്രീത് എന്നിവരും തെലങ്കാന പോലീസിന് നന്ദി പ്രകടിപ്പിച്ചും അഭിവാദ്യമറിയിച്ചും രംഗത്ത് വന്നു. സോഷ്യല്‍മീഡിയയില്‍ നിന്നും വന്‍ അഭിനന്ദനപ്രവാഹമാണ് തെലങ്കാന പോലീസിനും ഉദ്യോഗസ്ഥര്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.