നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കാന്‍ നീക്കം

Saturday 17 February 2018 12:06 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിച്ചെന്ന് നിഗമനത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം. കേസിലെ അന്വേഷണം നടന്‍ ദിലീപിലേക്ക് നീണ്ടതോടെയാണിത്. ഫോണ്‍ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. 

കേസന്വേഷണത്തിന് നിലവില്‍ പ്രത്യേക അന്വേഷണ സംഘമില്ല. എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുതിയ ചുമതലകള്‍ നല്‍കി. അതേസമയം കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി സൂചന. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന പൂര്‍ത്തിയായി കേസ് നമ്പര്‍ ലഭിച്ചാലുടന്‍ സ്വകാര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

നടിയ്ക്ക് പിന്നാലെ പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസിന്റെ വിചാരണ വേഗത്തിലാക്കുന്നതിന് പ്രത്യേക കോടതി അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.