4.33 കോടി രൂപ ശമ്പളം, ചികിത്സക്കായി 7.62 ലക്ഷം; ദിവസ വേതനക്കാര്‍ക്ക് 16.16 ലക്ഷം; യാത്രബത്ത 12.36 ലക്ഷം; ഖജനാവ് കൊള്ളയടിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍; ഇതുവരെ ചെലവഴിച്ചത് 5.25 കോടി

Wednesday 20 November 2019 9:44 pm IST

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചിലവിട്ടത് 5.25 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍. പി. കെ. ബഷീറിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വെളിപ്പെടുത്തിയതാണിക്കാര്യം. 4.33 കോടി രൂപ ശബള അലവന്‍സ് ഇനത്തില്‍ മാത്രം ചിലവായി. ചികിത്സായിനത്തില്‍ 7.62 ലക്ഷം രൂപയും 16.16ലക്ഷം രൂപ ദിവസ വേതനക്കാര്‍ക്കും നല്‍കി.

യാത്രബത്തയിനത്തില്‍ 12.36 ലക്ഷം രൂപയാണ് ചെലവ്. ടെലിഫോണിന് 1.52ലക്ഷം രൂപയും ഓഫീസ് ചെലവുകള്‍ക്ക് 4.27 ലക്ഷം രൂപയും ചെലവായി. വാഹനങ്ങളുടെ വാടകയിനത്തില്‍ 12.07 ലക്ഷം രൂപയും സെമിനാറും വര്‍ക്ക്ഷോപ്പും സംഘടിപ്പിക്കുന്നത് 9.71 ലക്ഷം രൂപയും ചെലവായി. തൊഴില്‍പരവും പ്രത്യേക സേവനങ്ങള്‍ക്കുള്ള ചെലവുകള്‍ 17,89ലക്ഷം രൂപയും ഐടി സംബന്ധമായി ചെലവുകള്‍ക്ക് 9.82 ലക്ഷം രൂപയും ചെലവാക്കി.

 കമ്മിഷനിലെ ജീവനക്കാര്‍ക്ക് പ്രതിമാസം 8.4 ലക്ഷം രൂപയാണ് ശമ്പളച്ചെലവ്. പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാന്‍ അച്യുതാനന്ദനെ ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കിയത്. രണ്ടര വര്‍ഷത്തിനുള്ളില്‍ കമ്മിഷന്‍ സമര്‍പ്പിച്ച മൂന്നു സുപ്രധാന റിപ്പോര്‍ട്ടുകളില്‍ ഒന്നു പോലും നടപ്പായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.