ഭാര്യ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ശകാരിച്ച ബെഹ്‌റയെ ട്രോളി അഡ്വ. ജയശങ്കര്‍; പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാത്തത് വിശാല മനസ്; പോസ്റ്റിനൊപ്പം പാഷാണം ഷാജിയുടെ ചിത്രം

Wednesday 20 November 2019 4:33 pm IST

കൊച്ചി: ഗവര്‍ണറുടെ വാഹന വ്യൂഹത്തെ കടത്തിവിടാന്‍ ഗതാഗതം നിയന്ത്രിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പ്പെട്ടെന്ന കാരണത്താല്‍ പോലീസ് ഉദ്യോഗസ്ഥരെ ഓഫീസില്‍ വിളിച്ച് ശിക്ഷിച്ച ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. പാഷാണം ഷാജിയുടെ ചിത്രത്തിനൊപ്പമാണ് സംസ്ഥാന പോലീസ് മേധാവിയെ പരിഹസിച്ചുകൊണ്ടുള്ള കുറിപ്പ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

'സൗമ്യനും സ്‌നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ ബെഹ്‌റ സാര്‍' എന്ന പറഞ്ഞു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സംസ്ഥാന പോലീസ് മേധാവിയെയും സര്‍ക്കാര്‍ സംവിധാനത്തെയും കളിയക്കുകയാണ്. പ്രോട്ടോക്കോള്‍ പ്രകാരം, ഗവര്‍ണറേക്കാള്‍ ഉയര്‍ന്നതാണ് സംസ്ഥാന പോലീസ് മേധാവിയുടെ സ്ഥാനം. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി.

സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പോലീസ് ആക്റ്റിലും മാന്വലിലും പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും വിളിച്ചു വരുത്തി പാതിരാ വരെ 'നില്‍പ്പ് ശിക്ഷ' വിധിച്ചെന്നും മതിയാകും വരെ ശാസിച്ചെന്നുമുളള വാര്‍ത്തയെ ചൊല്ലിയാണ് ജയശങ്കറിന്റെ ഈ പരിഹാസ പോസ്റ്റ്.

ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകാന്‍ വേണ്ടി പോലീസ് മേധാവിയുടെ പത്‌നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്‌റയ്ക്ക് വേണമെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യാമായിരുന്നു. പക്ഷേ അദേഹം അത് ചെയ്യാതത് വിശാല മനസ്സുകൊണ്ടാണെന്നും സിപിഐ സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ അഡ്വ. എ. ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.