ശബരിമല സമരനായകനെ ആരതിയുഴിഞ്ഞ് അമ്മമാര്‍; അരൂരില്‍ നിറഞ്ഞ് പ്രകാശ്ബാബു

Friday 11 October 2019 8:32 pm IST

ആലപ്പുഴ: ശബരിമല സമരനായകനെ ആരതിയുഴിഞ്ഞ് സ്വീകരിച്ച് അമ്മമാര്‍. അരൂര്‍ മണ്ഡലത്തില്‍ പ്രകാശ്ബാബുവിന് പ്രചരണം ഏറ്റെടുത്ത് വോട്ടര്‍മാര്‍.  ഇന്ന് രാവിലെ അരൂര്‍ പഞ്ചായത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം പര്യടനത്തിനായി ഉളവയ്പിലെത്തിയ സ്ഥാനാര്‍ത്ഥിയെ ആരതിയുഴിഞ്ഞും കുങ്കുമം തൊടുവിച്ചുമാണ് അമ്മമാര്‍ സ്വീകരിച്ചത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ ഇടതുസര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ ജയില്‍ കഴിയേണ്ടി വന്ന പ്രകാശ്ബാബു നേരിട്ട ദുരനുഭവങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിച്ചറിഞ്ഞു.

സ്വീകരണം നല്‍കിയ ഇടങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിയെ കാണാനും പൊന്നാടയണിക്കാനും നിരവധി പേരാണ് എത്തിയത്. നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അരൂരിന്റെ മണ്ണിലെത്തിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുമെന്ന് ഉറപ്പു നല്‍കിയാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. ഉളവെയ്പില്‍ നിന്ന് തുടങ്ങിയ യാത്ര ചിറയ്ക്കല്‍, തൈക്കാതൃക്കയില്‍, പി.എസ്. കവല, ശാന്തിക്കവല, തണ്ടാപ്പള്ളി, മാക്കേക്കടവ്, ഫിഷര്‍മെന്‍ കോളനി, മണപ്പുറം, എക്‌സ്‌ചേഞ്ച് കടവ്, തേവര്‍വട്ടം, പൂച്ചാക്കല്‍, പൂച്ചാക്കല്‍ ജെട്ടി, ശ്രീകണ്‌ഠേശ്വരം, കോട്ടടി, കുറ്റിക്കര, പള്ളിക്കുളങ്ങര എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം ഊടുപുഴയില്‍ സമാപിച്ചു. നാളെ രാവിലെ 10ന് തറവൂര്‍ പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് ഷോ നടക്കും. ഉച്ചയ്ക്ക് ശേഷം കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.