ശ്രീരാമന് അനുകൂലമായി വിധി വന്നു, 18 വര്‍ഷത്തിനുശേഷം ദേവദാസന്‍ ചെരുപ്പിടും; ഇത് മഹേഷിന്റേതിനെക്കാള്‍ വലിയ പ്രതികാരത്തിന്റെ കഥ

Thursday 14 November 2019 10:53 am IST

 

ബീഹാര്‍: സിനിമാക്കഥയേയും വെല്ലുന്ന കഥയാണ് ബീഹാര്‍ സ്വദേശിയായ ദേവദാസിന്റേത്. രാമജന്മഭൂമിയില്‍ രാമന്റെ ക്ഷേത്രം വരുന്നതുവരെ താന്‍ ചെരുപ്പിടില്ലെന്ന് 18 വര്‍ഷം മുന്‍പ് ദേവദാസ് പ്രതിഞ്ജ എടുത്തിരുന്നു. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും രാമക്ഷേത്രം പണിയുന്ന സാഹചര്യത്തില്‍ താന്‍ ചെരുപ്പ് ധരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിലെ കിഷന്‍ഗഞ്ചില്‍ പലചരക്ക് കട നടത്തുകയാണ് ദേവദാസ്. കൂടാതെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയാണ് ദേവദാസ്. നഗ്‌നപാദനായി നടക്കുമ്പോള്‍ തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. എന്നാല്‍ ശ്രീരാമന്‍ തനിക്ക് ധൈര്യവും കരുത്തും നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമനിലുള്ള വിശ്വാസത്തില്‍ നഗ്‌നപാദനായി നടക്കുമ്പോള്‍ റോഡില്‍ കുപ്പിച്ചില്ലുകളോ മറ്റെന്തെങ്കിലുമോ കൊണ്ട് തനിക്ക് ഒരിക്കലും പരിക്കേറ്റിട്ടില്ലെന്ന് ദാസ് പറയുന്നു.

ചരിത്രപരമായ ഒരു വിധിന്യായത്തില്‍, നവംബര്‍ ഒന്‍പതിന് സുപ്രീം കോടതി, രാമജന്മഭൂമിയിലെ തര്‍ക്ക സ്വത്ത് ഹിന്ദുക്കള്‍ക്കും മുസ്ലീമുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഒരു പള്ളി പണിയുന്നതിനായി 5 ഏക്കര്‍ സ്ഥലവും സുപ്രീം കോടതി അനുവദിച്ച് ഉത്തരവായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.