എയര്‍ ഇന്ത്യക്ക് ചരിത്ര നേട്ടം; ലോകത്തിലാദ്യമായി യാത്രക്കാരുള്‍പ്പടുന്ന എ 320 വിമാനത്തെ ടാക്‌സി ബോട്ടുപയോഗിച്ച് റണ്‍വേയിലേക്ക് എത്തിച്ചു

Tuesday 15 October 2019 4:45 pm IST

 

ന്യൂദല്‍ഹി: ലോകത്തിലാദ്യമായി യാത്രക്കാരുള്‍പ്പടുന്ന എ320 വിഭാഗത്തില്‍പെട്ട വിമാനത്തെ ടാക്‌സി ബോട്ടിന്റെ സഹായത്തോടെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് ചരിത്രം ശൃഷ്ടിച്ച് എയര്‍ ഇന്ത്യ. ഇന്ന് പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ എഐ665 ദല്‍ഹി- മുംബൈ വിമാനമാണ് ടാക്‌സി ബോട്ട് സംവിധാനം ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് കൊണ്ടുപോയത്.  ദേശീയ കാരിയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹാനിയാണ് ഇത് ഫ്‌ലാഗ് ഓഫ് ചെയ്തത്.

വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് എയര്‍ ക്രാഫ്റ്റ് ട്രക്ടറാണ് ടാക്‌സി ബോട്ട്. പൈലറ്റിന്റെ നിയന്ത്രണത്തിലാണ് ടാക്‌സി ബോട്ട് പ്രവര്‍ത്തിക്കുന്നത്. ടാക്‌സി ബോട്ടുകളുടെ ഉപയോഗം ഇന്ധനം ലാഭിക്കുന്നതിനും സഹായകമാണെന്ന് അധികൃതര്‍ വിശദീകരിച്ചു. വിമാനം നിലത്തായിരിക്കുമ്പോഴുള്ള ഇന്ധന ഉപയോഗത്തിന്റെ 85 ശതമാനത്തോളം കുറയ്ക്കാനും ടാക്‌സി ബോട്ടുകള്‍ സഹായിക്കും. കൂടാതെ, വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കുന്നതിനാല്‍, ശബ്ദ-വായു മലിനീകരണത്തിന്റെ തോതുകുറയ്ക്കാനും ടാക്‌സി ബോട്ടിന്റെ ഉപയോഗം സഹായിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.