എബിവിപി പ്രവര്‍ത്തകന് നേരെ എഐഎസ്എഫ് ആക്രമണം, പരിക്കേറ്റ വിവേക് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Tuesday 23 July 2019 12:38 pm IST

തിരുവനന്തപുരം: കിളിമാനൂരിൽ എബിവിപി പ്രവര്‍ത്തകനെ എഐഎസ്എഫുകാര്‍ ആക്രമിച്ചു. നഗരൂര്‍ ചെമ്മരത്തുമുക്ക് പുത്തന്‍വീട്ടില്‍ വിവേകി(18)നെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വിവേക്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന വിവേകിനെ എഐഎസ്എഫുകാരായ അതുല്‍ കൃഷ്ണ, മനു, സിദ്ധിഖ്, ജമാല്‍, ആസിഫ്, അനീഫ്, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. എ‌ഐ‌എസ്‌എഫ് സംസ്ഥാന നേതാവ് രാഹുൽ രാജിന്റെ നിർദേശപ്രകാരമായിരുന്നു ആക്രമണം. തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ഓടിയ വിവേകിനെ ബസ്‌സ്റ്റാന്‍ഡിന് എതിര്‍വശത്തെ പാരലല്‍ കോളേജിന് സമീപം വച്ച് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ബിരുദപ്രവേശനത്തിന് തയാറെടുക്കുന്ന വിവേക് ആര്‍എസ്എസ് രാമനല്ലൂര്‍ക്കോണം ശാഖാ മുഖ്യശിക്ഷകാണ്. കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.