കൊല്ലപ്പെട്ട തബ്‌റേസ് അന്‍സാരിയുടെ മകന്‍ നാളെ പകരം വീട്ടിയാല്‍ മുസ്ലിങ്ങള്‍ തീവ്രവാദികളാണെന്ന് പറയരുത്; സോഷ്യല്‍ മീഡിയയിലൂടെ മതവികാരം ആളിക്കത്തിച്ച നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍

Thursday 18 July 2019 5:41 pm IST

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ മതവികാരം ആളിക്കത്തിച്ചെന്ന കേസില്‍ നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍.ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന തബ്‌റേസ് അന്‍സാരിയുടെ മരണശേഷം നിരവധി സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ ഹിന്ദുക്കളെ തിരിച്ചടിക്കണമെന്ന തരത്തിലുള്ള വിഡീയോ അജാസ് പ്രചരിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ടിക് ടോക് വീഡിയയിലൂടെ മതവികാരം പടര്‍ത്തി ആക്രമണത്തിന് ആഹ്വാനെ ചെയ്‌തെന്ന പരാതിയിലാണു മുംബൈ ക്രൈംബ്രാഞ്ച് അജാസിനെ അറസ്റ്റ് ചെയ്തത്. കലാപത്തില്‍ പ്രതികളായ മുസ്ലിങ്ങളെ പിടിക്കാന്‍ സാധിക്കില്ലെന്ന തരത്തില്‍ പൊലീസിനെ അജാസ് കളിയാക്കുകയും ചെയ്തിരുന്നു. 

നിങ്ങള്‍ തബ്‌റേസ് അന്‍സാരിയെ കൊന്നിരിക്കാം, പക്ഷേ നാളെ അയാളുടെ മകന്‍ പ്രതികാരം ചെയ്താല്‍ മുസ്ലിങ്ങളെല്ലാം തീവ്രവാദികളാണെന്നു നിങ്ങള്‍ പറയുരുതെന്നായിരുന്നു ടിക് ചോക് വീഡിയോയിലൂടെ അജാസ് പ്രചരിപ്പിച്ചത്. അന്‍സാരിയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യാന്‍ നിയമപരമായും അല്ലാതെയും ഇന്ത്യയില്‍ താമസിക്കുന്ന 40 കോടി മുസ്ലിങ്ങളോട് തെരുവിലിറങ്ങാനും അങ്ങനെ ചെയ്താന്‍ ഇന്ത്യ എന്ന രാജ്യം സ്തംഭിക്കുമെന്നും അജാസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. പായല്‍ റോഹ്താഗി എന്ന നടിയെ മതം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്ന പാതിയും അജാസിനെതിരേ ഉയര്‍ന്നിരുന്നു. ഒരു നാള്‍ ലോകം മുഴുവന്‍ മുസ്ലിം ആകുമെന്നു ഓര്‍ത്തോളാനായിരുന്നു അജാസിന്റെ ഭീഷണി. അജാസ് നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മയക്കുമരുന്ന് ഉപയോഗത്തിന് ആന്റി നര്‍ക്കോട്ടിക് സെല്‍ അറസ്റ്റ് ചെയ്ത അജാസ് ഇപ്പോള്‍ ജാമ്യത്തിലാണ്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.