രണ്ടാം ദിനം നേടിയത് 20 കോടി; ജൈത്രയാത്ര തുടര്‍ന്ന് താനാജി; പ്രേക്ഷകരോട് നന്ദിപറഞ്ഞ് അജയ് ദേവ്ഗണ്‍ (വീഡിയോ)

Sunday 12 January 2020 4:46 pm IST

വെള്ളിയാഴ്ച റിലീസ് ചെയ്ത താനാജി ദ അണ്‍ സങ് വാരിയര്‍ ശനിയാഴ്ച നേടിയത് 20 കോടി രൂപയാണ്. ആദ്യ ദിനം 10 കോടി നേടുമെന്ന് പ്രതീക്ഷിച്ച സിനിമ 15.10 കോടി കളക്റ്റ് ചെയ്തത്. 150 കോടി മുതല്‍ മുടക്കില്‍ തയ്യാറാക്കിയ സിനിമ വെറും രണ്ട് ദിവസങ്ങള്‍ കൊണ്ടുതന്നെ 35 കോടിയിലധികം കളക്ഷന്‍ നേടിയിരിക്കുകയാണ്. മള്‍ട്ടി പ്ലക്‌സ് സിംഗിള്‍ സ്രീനിന്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ തീയറ്റര്‍ നിറഞ്ഞ് ഓടുകയാണ് താനാജി. 

ചിത്രം ഹിറ്റായതിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദിപറഞ്ഞ് അജയ് ദേവ്ഗണ്‍ രംഗത്തെത്തി. 

"നിങ്ങള്‍ നിങ്ങളുടെ സ്‌നേഹമാണ് താനാജിക്ക് നല്‍കിയിക്കുന്നത് അതിന് ഞാന്‍ നിങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. താനാജി മാലുസാരെയുടെ ത്യാഗം കാണുവാനും അത് മറ്റുള്ളവരുമായി പങ്കുവെക്കുവാനും ഞാന്‍ എല്ലാ ഭാരതീയരോടും അഭ്യര്‍ഥിക്കുകയാണ്. താനാജി ഇന്ത്യയെ ഒന്നിപ്പിക്കുന്നു". ഫേസ്ബുക്കില്‍ പുറത്തിറക്കിയ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

ഒരിടവേളക്ക് ശേഷം തന്റെ ഭാര്യ കാജോളിനെ ചിത്രത്തിലൂടെ വീണ്ടും അജയ് സ്‌ക്രീനില്‍ എത്തിച്ചിരിക്കുകയാണ്. താനാജിയുടെ ഭാര്യ കഥാപാത്രമായാണ് ചിത്രത്തില്‍ കാജോള്‍ എത്തുന്നത്. ഭൂഷണ്‍ കുമാറിനും കിഷന്‍ കുമാറിനുമൊപ്പം അജയ് ദേവഗണും ചേര്‍ന്നാണ് താനാജി നിര്‍മ്മിച്ചിരിക്കുന്നത്.

എന്നാല്‍ താനാജി പ്രഭയില്‍ മുങ്ങിപ്പോയിരിക്കുകയാണ് ദീപിക പദുക്കോണിന്റെ ചപ്പാക്ക്. ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ നില കുറച്ചു മെച്ചപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ചപ്പാക്കിനായിട്ടില്ല. ചപ്പാക്ക് നിര്‍മിച്ചിരിക്കുന്നത് നായികയായ ദീപിക തന്നെയാണ്. മേഖ്‌ന ഗുല്‍സാര്‍ ആണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.