വ്യോമാതിര്‍ത്തി കടക്കാന്‍ ചൈനയും പാക്കിസ്ഥാനും പേടിക്കണം; ലഡാക്ക് മേഖലയിലേക്ക് ആകാശ് മിസൈല്‍; ഹൈപ്പര്‍ സോണിക് ആയുധങ്ങളും അണിയറയില്‍; സുരക്ഷ അതിശക്തമാക്കി മോദി സര്‍ക്കാര്‍

Monday 21 October 2019 4:36 pm IST

ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും വ്യോമാതിര്‍ത്തി കടന്നുള്ള ആക്രമണവും തടയാന്‍ പുതിയ സുരക്ഷ സംവിധാനങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍. അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പര്‍വത അതിര്‍ത്തി ലംഘിച്ചുള്ള വിമാനമാര്‍ഗമുള്ള ആക്രമണം ചെറുക്കാന്‍ ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈലുകളെ തന്നെ നിയോഗിക്കാന്‍ ഒരുങ്ങുന്നു,. 10,000 കോടി രൂപയുടെ കരസേനയുടെ നിര്‍ദേശം പ്രതിരോധ മന്ത്രാലയം ഉടന്‍ പരിഗണിക്കും. ആകാശ് െ്രെപം മിസൈലുകളുടെ രണ്ട് റെജിമെന്റുകള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശമാണ് പ്രതിരോധ മന്ത്രാലയം പരിഗണിക്കുക. നിര്‍ദേശം അംഗീകരിച്ചാല്‍ 15,000 അടിക്ക് മുകളിലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി മിസൈലുകളെ വിന്യസിക്കാന്‍ കഴിയും. ലഡാക്കില്‍ നിന്ന് കരസേനാ മേധാവി ബിപിന്‍ റാവത്തും പ്രതിരോധമന്ത്രിയും തിരിച്ചെത്തിയ ശേഷം നടക്കുന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതി യോഗത്തിലാകും നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുക. 

ഡിആര്‍ഡിഒ നിര്‍മിച്ച ആകാശ് മിസൈലുകള്‍ സൈന്യത്തിന് വളരെ ഏറെ പ്രയോജനകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. അതിന്റെ തന്നെ കൂടുതല്‍ സവിശേഷതകള്‍ നിറഞ്ഞതാണ് ആകാശ് പ്രൈം മിസൈലുകള്‍. ചൈന-പാക് അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന് രണ്ടു മിസൈല്‍ റജിമെന്റുകളുണ്ട്. ഇതുകൂടാതെയാണ് രണ്ടു റജിമെന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സേന ഉദ്ദേശിക്കുന്നത്. ഇത് ആകാശ് മിസൈല്‍ റജിമെന്റാകണമെന്നാണ് സേനയുടെ ആവശ്യം. 10000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവു കണക്കാക്കുന്നതെന്നാണ് സേന കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നേരത്തേ, മിസൈല്‍ റജിമെന്റുകള്‍ക്ക് വേണ്ട ആയുധങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ ആയുധങ്ങള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായ നിര്‍മിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

അതേസമയം, ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പര്‍ സോണിക് ആയുധ നിര്‍മാണലും അണിയറയില്‍ സജീവമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) കീഴിലാണ് ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കുക. പദ്ധതി നിജയകരമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ആയുധശക്തികളില്‍ ഒന്നായി ഇന്ത്യ മാറും. സെക്കന്റില്‍ ഒരു മൈല്‍ വരെ സഞ്ചരിക്കുന്ന ഈ മിസൈലുകള്‍ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി പ്രതിരോധം തീര്‍ക്കും. പദ്ധതിയുടെ പ്രാരംഭഘട്ട നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിനായാണ് ഇന്ത്യ ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ രൂപം നല്‍കുന്നത്. ഈ മിസൈലുകള്‍ക്ക് പരമ്പരാഗത അല്ലെങ്കില്‍ ന്യൂക്ലിയര്‍ പേലോഡുകളെ പ്രതീക്ഷിക്കുന്നതിനേക്കേള്‍ വേഗത്തില്‍ ദീര്‍ഘദൂരത്തേക്ക് ചെന്നെത്തിക്കാന്‍ സാധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.