'നിങ്ങള്‍ ആര്‍എസ്എസ്സോ ബിജെപിയോ ആയിരിക്കും, ഇവിടെ നിന്നും ഇറങ്ങിപ്പോണം'; പരസ്യമായി ഡോക്ടറോട് കയര്‍ത്ത് അഖിലേഷ് യാദവ്‌

Tuesday 14 January 2020 4:44 pm IST

ന്യൂദല്‍ഹി : വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നതിനിടെ പരസ്യമായി ഡോക്ടറോട് കയര്‍ത്ത് സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കനൗജിലെ ആശുപത്രി സന്ദര്‍ശിക്കവേയാണ് സംഭവം. ചികിത്സയില്‍ കഴിയുന്നവരുമായി സംസാരിക്കവേ ഡോക്ടര്‍ അത് അഖിലേഷിന് വിശദീകരിച്ചു നല്‍കി. എന്നാല്‍ നിങ്ങള്‍ ബിജെപിക്കാരനോ ആര്‍എസ്എസ്സോ അയിരിക്കും മാറിനില്‍ക്കാനും എസ്പി നേതാവ് ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. 

കനൗജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറായ മിശ്രയോടാണ് അഖിലേഷ് യാദവ് കയര്‍ത്ത് സംസാരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ബന്ധു പറഞ്ഞപ്പോള്‍ സത്യാവസ്ഥ വിശദീകരിച്ച ഡോക്ടറോടാണ് നിങ്ങള്‍ സംസാരിക്കരുത്. സര്‍ക്കാരിനു വേണ്ടി നിങ്ങള്‍ സംസാരിക്കേണ്ടെന്നും, ബിജെപിക്കാരനോ ആര്‍എസ്എസ്സുകാരനോ ആകാം നിങ്ങള്‍, ഇവിടെ നിന്നും പുറത്തുപോകാനും അഖിലേഷ് ഡോക്ടറോട് ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ പറയുന്നത് എന്താണെന്ന് നിങ്ങള്‍ എന്നോട് വിശദീകരിക്കേണ്ടതില്ല. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വളരെ ജൂനിയറായ ഒരു ഓഫീസറാണ്. ഇവിടെ നിന്നും ഇറങ്ങാനും അദ്ദേഹം പറഞ്ഞു. 

അതേസമയം അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിന്റെ ചെക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരം ലഭിച്ചിട്ടല്ലെന്ന് അഖിലേഷിനെ അറിയിക്കുന്നത് കണ്ടപ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നും ഡോക്ടര്‍ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.