കളിയിക്കാവിള വെടിവയ്പ്പ്: മുഖ്യ ആസൂത്രകന്‍ അല്‍ ഉമ്മ തലവന്‍ അറസ്റ്റില്‍; മെഹബൂബ് പാഷയെ പിടികൂടിയത് ബംഗളൂരു പോലീസ്

Friday 17 January 2020 7:07 pm IST

ബെംഗളൂരൂ: കളിയിക്കാവിളയിലെ ചെക് പോസ്റ്റില്‍ തമിഴ്‌നാട് എഎസ്‌ഐ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷ ബെംഗളൂരൂവില്‍ അറസ്റ്റിലായി. ഇയാളെ ബംഗളൂരൂ പൊലീസാണ് അറസ്റ്റ് ചെയ്തത്. മെഹബൂബ് പാഷയോടൊപ്പം മൂന്നു കൂട്ടാളികളും പിടിയിലായി. കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്മത്തുള്ളയുമാണ് പിടിയിലായി. ആക്രമണത്തിനു ആസൂത്രണം നടത്തിയത് പതിനേഴംഗ സംഘമാണ് നേരത്തേ കണ്ടെത്തിയിരുന്നു. 

കളിയിക്കാവിളയില്‍ തമിഴ്‌നാട് എഎസ്‌ഐയെ വെടിവച്ച് കൊന്നത് നിരോധിത തീവ്രവാദസംഘടനയായ അല്‍ ഉമ്മയിലെ പ്രവര്‍ത്തകരാണെന്നു തെളിഞ്ഞിരുന്നു. ബംഗളൂരുവില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥരീകരിച്ചതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്. പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് എന്ന് വ്യക്തമായിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് പിടിയിലായ അല്‍ ഉമ്മ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന ഇജാസ് പാഷ, അനീസ്, സഹീദ്, ഇമ്രാന്‍ ഖാന്‍, സലിം ഖാന്‍ എന്നിവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്.

കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുള്‍ സലീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്‌നാട് നാഷ്ണല്‍ ലീഗിനായി പ്രവര്‍ത്തിച്ചതിന്റെ രേഖകളും തമിഴ്‌നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിലും, കൊല്ലം കളകട്രേറ്റ് സ്‌ഫോടനത്തിലും അല്‍ ഉലമയ്ക്ക് ബന്ധമുണ്ടെന്നാണ് നിഗമനം. ബെംഗളൂരുവിന് പുറമേ ദല്‍ഹി കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. അതേസമയം എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.