അലനും താഹയും സിപിഎം അംഗങ്ങള്‍, ചെറിയ കുട്ടികള്‍; മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍

Thursday 23 January 2020 2:51 pm IST

കോഴിക്കോട്: അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടികള്‍ എടുത്തിട്ടില്ലെന്നും തിരുത്താനുള്ള ശ്രമത്തിലുമാണെന്ന് മോഹനന്‍ പറഞ്ഞു.

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തി ഇരുവരും ചെറിയ കുട്ടികളാണെന്നും മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍പ്പെട്ട ഇവരെ തിരുത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. പോലീസിന്റെ ഭാഷ്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായതില്‍ അലന്റെയും താഹയുടെയും വാദം കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും മോഹനന്‍ പറഞ്ഞു. 

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ വെള്ളവും വളവും കൊടുത്ത് വളര്‍ത്തുന്നതെന്നും അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ടന്നും പി. മോഹനന്‍ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ഈ മലക്കം മറിച്ചില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.