1947 മുതല്‍ 2020 വരെ ക്ഷമിച്ച് ഇരിക്കുകയാണ്; മുസ്ലിങ്ങള്‍ക്ക് ഈ രാജ്യം തന്നെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് മുന്‍ അലീഗഡ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്

Friday 24 January 2020 4:29 pm IST

ലഖ്‌നൗ: മുസ്ലിങ്ങള്‍ക്ക് രാജ്യം തന്നെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് കൊലവിളിയുമായി അലീഗഢ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്. തങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. 1947 മുതല്‍ ക്ഷമിച്ചിരിക്കുകയാണ്. രാജ്യം തന്നെ തങ്ങള്‍ ഇല്ലാതാക്കുമെന്നും ഫൈസുള്‍ ഹസ ന്‍ എന്ന യുവാവ് അറിയിക്കുകയായിരുന്നു. 

വര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള വീഡിയോയും റിപ്പോര്‍ട്ടും പുറത്തുവിട്ടത്. താന്‍ ഒരു സമുദായത്തില്‍ ഉള്‍പ്പെട്ടയാളാണ്, ഒരു കാര്യം നശിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അത് ചെയ്തിരിക്കും ഫൈസുല്‍ ഹസന്‍ പറയുന്നു. രാജ്യ വിരുദ്ധ പ്രസ്താവനയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. 

1947 മുതല്‍ 2020 വരെ തങ്ങള്‍ ക്ഷമിച്ച് ഇരിക്കുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഇന്ത്യയെ തകര്‍ക്കും ഒന്നും ബാക്കിവെയ്ക്കില്ല. അലീഗഢില്‍ പൗരത്വ നിയമ ഭേദഗതിക്കെതെിരെ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനേയും, സിഎഎയ്‌ക്കെതിരെ നടത്തുന്ന പ്രതിഷേധത്തില്‍ പൊതു മുതല്‍ നശിപ്പിച്ചാല്‍ അവരുടെ സ്വത്തുവകകള്‍ ലേലം ചെയ്ത് ഈടാക്കുമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രസ്താവനയ്ക്കുമെതിരെയാണ് ഫൈസുള്‍ ഹസന്‍ ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയെ തകര്‍ക്കാന്‍ ഒരിക്കലും ശ്രമിച്ചില്ല, മറിച്ച് ചിന്തിച്ചിരുന്നെങ്കില്‍, നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍, ഒന്നും ബാക്കിയാക്കാതെ തകര്‍ക്കും. കാരണം തങ്ങള്‍ ആ സമുദായത്തില്‍ നിന്നുള്ളവരാണെന്നും ഹസന്‍ പരോക്ഷമായി പറഞ്ഞു. രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ ഹസനെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ മാപ്പ് പറയില്ലെന്നും ഹസന്‍ അറിയിച്ചു. 

കൂടാതെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി വാഗ്വാദം നടത്താനും തയ്യാറാണ്. അമിത് ഷാ തങ്ങളുടെ 12ാം ക്ലാസ് വിദ്യാര്‍ത്ഥികളുമായി വാഗ്വാദം നടത്തണം. തങ്ങളുടെ സമുദായം വളരെ ശക്തമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. പരംവീര്‍ ചക്രപുരസ്‌കാരം നേടിയ അബ്ദുള്‍ ഹമീദിനേയും ഇതിനോട് അവര്‍ ഉപമിച്ചു. ഇന്ത്യ- പാക് യുദ്ധ കാലത്ത് 22 പാക്കിസ്ഥാന്‍ ടാങ്കറുകള്‍ അബ്ദുള്‍ ഹമീദ് തകര്‍ത്തിട്ടുണ്ടെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.