കേജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ആപ്പ് നേതാവ്; ദല്‍ഹി മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധത കപടം; അഴിമതിക്കാരന്‍ ആംആദ്മി ടിക്കറ്റില്‍ മത്സരിക്കുന്നെന്ന് അല്‍ക്ക ലാംബ

Wednesday 29 January 2020 8:59 am IST

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധത കപടമാണെന്ന് ആംആദ്മി നേതാവ് അല്‍ക്ക ലാംബ. ദല്‍ഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ്  മുന്‍ ആംആദ്മി നേതാവും നിലവില്‍ ചാന്ദ്‌നിചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ അല്‍ക്ക ലാംബ കേജ്‌രിവാളിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

2015-ല്‍ കേജ്‌രിവാള്‍ അഴിമതിക്കാരനെന്നു വിളിച്ചയാള്‍ ഇത്തവണ ആംആദ്മി ടിക്കറ്റില്‍ മത്സരിക്കുകയാണെന്ന് അല്‍ക്ക പരിഹസിച്ചു. ഇത് തെളിയിക്കുന്നത് കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധത കപടമാണെന്നും അല്‍ക്ക വിമര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.