ഹിന്ദി പഠിക്കാതെ ഒരു രക്ഷയുമില്ലെന്ന് സിപിഎം എംപി; രാജാവിനെ പോലെ നിയമസഭയില്‍ ഇരുന്ന താന്‍ ലോക്‌സഭയില്‍ ചെന്നപ്പോള്‍ രാജസദസിലെ പ്രജയായി പോയെന്ന് എഎം ആരിഫ്

Friday 20 September 2019 1:26 pm IST

തിരുവനന്തപുരം: പാര്‍ലമെന്റില്‍ ഇംഗ്ലീഷ് പറഞ്ഞിട്ട് കാര്യമില്ലെന്നും ഇനി ഹിന്ദി പഠിക്കാതെ രക്ഷയില്ലെന്നും സിപിഎം എം.പി എഎം ആരിഫ്. ഇരു സഭകളിലെയും 95 ശതമാനം പേരും ഹിന്ദിയിലാണ് ചോദ്യം ചോദിക്കുന്നതും മറുപടി പറയുന്നതും. പ്രീഡിഗ്രിക്ക് ഹിന്ദിയാണ് ഉപവിഷയമായി പഠിച്ചത്. പിന്നെ ഹിന്ദി വിട്ടു. മലയാളമാണ് കൂടുതലായി ഉപയോഗിച്ചത്. ഹിന്ദിയുമായി കൂടുതല്‍ പൊരുത്തപ്പെട്ടാലെ യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റില്‍ എന്തെങ്കിലുമൊക്കൊ ചെയ്യാന്‍ സാധിക്കൂവെന്നും ആരിഫ് ഒരു ദൃശ്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

 കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിചെന്ന് ഇംഗ്ലീഷ് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. അവിടാരും ഇംഗ്ലീഷില്‍ മറുപടി പറയില്ലെന്നും അദേഹം പറഞ്ഞു. രാജാവിനെ പോലെ നിയമസഭയില്‍ വാണിരുന്ന ഒരാള് രാജസദസിലെ പ്രജയായി പോയ അവസ്ഥയാണ് തനിക്കെന്നും ആരിഫ് പറഞ്ഞു. 

നേരത്തെ, ഡല്‍ഹിയില്‍ തനിക്ക് മിണ്ടിയും  പറഞ്ഞുമിരിക്കാന്‍ ഒരാളുപോലുമില്ലെന്ന പരിവേദനവുമായി ആലപ്പുഴ എംപി എഎം ആരിഫ് രംഗത്തെത്തിയിരുന്നു.  ആകെയുള്ളത് തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടു സിപിഎം എംപിമാരാണ്. തനിക്ക് തമിഴ് വശമില്ലാത്തതിനാല്‍ അവരെ കണ്ടിട്ട് പോലുമില്ലെന്ന് ആരഫ് പറയുന്നു. എങ്ങനെ ആശയ വിനിമയം നടത്തണമെന്നറിയില്ല. താരപ്പൊലിമയുടെ വിജയം എന്നൊക്കെ പറയാമെങ്കിലും ഒറ്റപ്പെടലിന്റെ വിഷയം തന്നെ വേട്ടയാടുകയാണെന്ന് കേരളത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ ഏക എംപി പറഞ്ഞിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.