'കേരളത്തില്‍ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ച എംപി ആര്'; കോടീശ്വരന്‍ പരിപാടിയില്‍ സുരേഷ്ഗോപിയുടെ ചോദ്യം; ആരിഫിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ

Thursday 21 November 2019 1:08 pm IST
സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലേക്ക് നയിച്ച ചോദ്യം ഇതായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ച എംപി ആരെന്നായിരുന്നു ഗിരീഷിനുള്ള ചോദ്യം

കൊച്ചി: മഴവില്‍ മനോരമയിലെ നിങ്ങള്‍ക്കും ആകാം കോടീശ്വരനെന്ന പരിപാടിയിലെ ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് സിപിഎമ്മിന് തലവേദനയായി. മലപ്പുറം സ്വദേശി ഗിരീഷ് കുമാറിനോടൊപ്പമുള്ള കോടീശ്വരന്‍ പരിപാടിയിലെ ചോദ്യമാണ് സിപിഎമ്മിനെയും കേരളത്തില്‍ നിന്നുള്ള ഏക ഇടത് എംപിയേയും നാണക്കേടിലാഴ്ത്തുന്ന ട്രോളുകളിലേക്ക് വഴിതെളിച്ചത്.

സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലേക്ക് നയിച്ച ചോദ്യം ഇതായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ച എംപി ആരെന്നായിരുന്നു ഗിരീഷിനുള്ള ചോദ്യം. ശശി തരൂര്‍, എ.എം. ആരിഫ്, രമ്യ ഹരിദാസ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിങ്ങനെയായിരുന്നു ഓപ്ഷനുകള്‍. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു.

ആരിഫിന്റെ പടത്തോടൊപ്പം 'അപമാനിച്ച് കഴിഞ്ഞെങ്കില്‍ പൊക്കോട്ടെ' എന്ന ഡയലോഗും ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഒഴുകി. മറ്റ് നിരവധി ട്രോളുകളും ആരിഫിനെതിരെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.