'ഇതുപോലുള്ള തീരുമാനങ്ങളെടുക്കാന്‍ നല്ല ചങ്കൂറ്റം വേണം'; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് അമല പോള്‍

Wednesday 7 August 2019 4:30 pm IST

.തിരുവനന്തപുരം: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് നടി അമല പോള്‍. പുതിയ നിയമ നിര്‍മ്മാണം അനിവാര്യമായ കാര്യമാണ്. ഏറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതുമാണ്. എന്നാല്‍ ഇതത്ര എളുപ്പമുള്ള ജോലിയുമല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍  എടുക്കാന്‍ നല്ല ചങ്കൂറ്റം വേണം, സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു എന്നും അമല ട്വീറ്റ് ചെയ്തു. 

 ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ് പങ്കുവച്ചായിരുന്നു അമലയുടെ പ്രതികരണം.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള ബില്ലിനെയും പിന്തുണച്ച നേതാക്കളില്‍ ഒരാളാണ് ആം ആദ്മി പാര്‍ട്ടി നേതാവ്  അരവിന്ദ് കെജ്രിവാള്‍. ഇവ രണ്ടും വലിയ ഭൂരിപക്ഷത്തോടെയാണ് രാജ്യസഭ പാസാക്കിയിരുന്നു. എന്നാല്‍, സിപിഎം, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനോട് വിയോജിച്ചിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.