ജോണ്‍ പോള്‍ ജോര്‍ജിന്റെ തിരക്കഥയില്‍ അമ്പിളി

Saturday 3 August 2019 5:51 pm IST

ഗപ്പി എന്ന ചിത്രത്തിനുശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് അമ്പിളി.സൈക്ലിങ്ങിനും യാത്രയ്ക്കും ഏറേ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ അമ്പിളി എന്ന കേന്ദ്ര കഥാപാത്രത്തെ സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്നു. പുതുമുഖം തന്‍വി റാം  നായികയാവുന്ന ചിത്രത്തില്‍ പ്രശസ്ത താരം നസ്രിയ നസീമിന്റെ  സഹോദരന്‍ നവീന്‍ നസീം ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ജാഫര്‍ ഇടുക്കി, വെട്ടുക്കിളി പ്രകാശ്, സൂരജ്, മുഹമ്മദ്, പ്രേമന്‍ ഇരിങ്ങാലക്കുട, നീനാക്കുറുപ്പ്, ശ്രീലത നമ്പൂതിരി, റാബിയാ ബീഗം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഇ ഫോര്‍ എന്റര്‍ടൈയ്ന്‍മെന്റ്, എ വി എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന അമ്പിളിയുടെ ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഗപ്പി ഫെയിം വിഷ്ണു വിജയ് സംഗീതം പകരുന്നു. ശങ്കര്‍ മഹാദേവന്‍, ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, മധുവന്തി എന്നിവരാണ് ഗായകര്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെ ശ്രദ്ധേയനായ കിരണ്‍ ദാസന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.