'അയോധ്യ രാമക്ഷേത്രം'; ചരിത്രവിധി മോദിജിയുടെ വിജയം; ഇന്ത്യയുടെ സാമൂഹിക, രാഷ്രീയ മാറ്റങ്ങള്‍ക്ക് പുതിയ തുടക്കം നല്‍കുമെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍

Sunday 10 November 2019 2:51 pm IST
കേസിന്റെ ചരിത്രപരമായ എല്ലാ ഉറവിടങ്ങളും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ ഘടനയെ ഏറെ സ്വാധീനിക്കുമെന്നും, വിധി നരേന്ദ്രമോദിയുടെ വിജയമാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം വന്ന രാമജന്മഭൂമിക്കേസ് വിധി ഇന്ത്യയുടെ സാമൂഹിക, രാഷ്രീയ മാറ്റങ്ങള്‍ക്ക് പുതിയ തുടക്കം നല്‍കുമെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ . പുതിയ ഒരു ഘടന രാജ്യത്തിന്റെ പുരോഗമന സാഹചര്യങ്ങളില്‍ എഴുതി ചേര്‍ക്കാന്‍ വിധി സഹായിക്കും. വിധി വരുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ക്രമസമാധാന പാലനം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ യുഎസ് മാദ്ധ്യമങ്ങള്‍ ഏറെ അഭിനന്ദിച്ചു.

കേസിന്റെ ചരിത്രപരമായ എല്ലാ ഉറവിടങ്ങളും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ ഘടനയെ ഏറെ സ്വാധീനിക്കുമെന്നും, വിധി നരേന്ദ്രമോദിയുടെ വിജയമാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീംകോടതിയുടെ ഐകകണ്‌ഠ്യേനയുള്ള വിധി ഒരു മഹത്തായ ഹിന്ദു ക്ഷേത്രം പണിയാന്‍ വേദിയൊരുക്കുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.