എന്‍.എസ്.ജിയുടെ പ്രത്യേക സുരക്ഷ തനിക്ക് വേണ്ടെന്ന് അമിത്ഷാ; സിആര്‍പിഎഫ് സുരക്ഷ മതിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി; കീഴ്‌വഴക്കങ്ങള്‍ മാറ്റിയെഴുതി ബിജെപി സര്‍ക്കാര്‍

Tuesday 17 September 2019 8:10 pm IST

ന്യൂദല്‍ഹി: തന്റെ സുരക്ഷയ്ക്ക് ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇപ്പോള്‍ തുടരുന്ന സിആര്‍പിഎഫ് സുരക്ഷ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ നിയമ പ്രകാരം ആഭ്യന്തരമന്ത്രിക്ക് നല്‍കേണ്ടത് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലാണ്. ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള എംഎച്ച്എ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടു പ്രകാരം. അമിത് ഷാ നരേന്ദ്ര മോദിക്ക് ശേഷം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന ആളാണ്. അമിത് ഷായ്ക്ക് മുമ്പ് രാജ്‌നാഥ് സിങ്, പി ചിദംബരം, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ശിവ്‌രാജ് പാട്ടീല്‍ എന്നിവര്‍ക്ക് എന്‍എസ്ജി സുരക്ഷ നല്‍കിയിരുന്നു.

സിആര്‍പിഎഫ് സുരക്ഷമാത്രം സ്വീകരിച്ചിരിക്കുന്ന ആദ്യ ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ. ഇസഡ്പ്ലസ് സുരക്ഷയ്ക്ക് കീഴില്‍ മൂന്ന് ഷിഫ്റ്റുകളിലായി 100 സിആര്‍പിഎഫ് സായുധ കമാന്‍ഡോകളാണ് അമിത് ഷായെ സുരക്ഷ ഒരുക്കുന്നത്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അമിത് ഷായുടെ വസതിയുടെ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ ദില്ലി പോലീസിനാണ്. കഴിഞ്ഞ മാസം 6 എ കൃഷ്ണ മേനോന്‍ മാര്‍ഗിലെ പുതിയ വസതിയിലേക്ക് അമിത് ഷാ താമസം മാറിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.