അമിത് ഷാ, രാജ്യമെമ്പാടും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം; ദസറ ആഘോഷ വേളയില്‍ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ

Wednesday 9 October 2019 11:30 am IST

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ശിവ സേന നേതാവ് ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ശിവ സേന സംഘടിപ്പിച്ച ദസറ ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ആര്‍ട്ടിക്കില്‍ 370 എടുത്ത് കളഞ്ഞത് പോലെ രാജ്യമെമ്പാടും ഏകീകൃത സിവില്‍ കോഡ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടപ്പിലാക്കണമെന്നും താക്കറെ പറഞ്ഞു.

അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണം അവശ്യപെട്ട്ത് പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രമല്ലെന്നും ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ അത് ഉയര്‍ത്തുമെന്നും അദേഹം വ്യക്തമാക്കി. ശ്രീരാമന്റെ പേരില്‍ രാഷ്ട്രിയ മുതലെടുപ്പ് നടത്തില്ല. നമ്മുടെ ആഗ്രഹം നടപ്പാക്കാന്‍ മരിക്കാന്‍ വരെ തയ്യാറാണെന്ന് താക്കറെ പറഞ്ഞു. എന്‍സിപികെതിരെയും അദേഹം പ്രതികരിച്ചു. ശിവ സേന ഇനിയും അധികാരത്തില്‍ വരുമെന്നും എന്‍സിപിയെ പോലെ കുടിപ്പക രാഷ്ട്രീയം നടത്താന്‍ തയ്യാറല്ലെന്നും അദേഹം വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.