ഭാരതത്തില്‍ ഒരൊറ്റ അനധികൃത കുടിയേറ്റക്കാരെയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ; 'ഭീകരവാദം കുറഞ്ഞത് തിരിച്ചടി കിട്ടുമെന്ന ഭയമുള്ളതിനാല്‍'

Sunday 8 September 2019 8:36 pm IST

ഗുവാഹത്തി: ഭാരതത്തില്‍  ഒരൊറ്റ അനധികൃത കുടിയേറ്റക്കാരെയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്റര്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപ്പിലാക്കി. ഒരൊറ്റ അനധികൃത താമസക്കാരും ഈ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ല. മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇവിടെ ഭീകരവാദം കുറഞ്ഞു. ഇത് തിരിച്ചടി കിട്ടുമെന്ന് ഭീകരര്‍ക്ക് ഭീതി ഉള്ളതു കൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു. 

വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 371 വകുപ്പ് അനുസരിച്ച് പരിരക്ഷ നല്‍കിയിരിക്കുന്നത് അവരുടെ ആദിവാസി പൈതൃകം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അതിനാല്‍, ഇത് റദ്ദാക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക അധികാരങ്ങളും റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത് പൂര്‍ണമായും തെറ്റാണ്  അമിത് ഷാ നോര്‍ത്ത് ഈസ്റ്റ് കൗണ്‍സില്‍ പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒഴിവാക്കിയ ആര്‍ട്ടിക്കിള്‍ 370, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ആര്‍ട്ടിക്കിള്‍ 371 പോലെയല്ല. രണ്ടും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇത് മനസ്സിലാക്കണം. ഇക്കാര്യത്തില്‍ അര്‍ഥശങ്കകള്‍ക്ക് അവസരമില്ല. എട്ട് മുഖ്യമന്ത്രിമാരെ സാക്ഷിനിര്‍ത്തിയാണ് ഞാനിത് പറയുന്നത്. ആര്‍ട്ടിക്കിള്‍ 371 കേന്ദ്രസര്‍ക്കാര്‍ കൈകടത്തില്ല  അമിത് ഷാ പറഞ്ഞു.ഈ മേഖലയില്‍ സമാധാനവും വികസനവും ആഗ്രഹിക്കാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.