'ആര്‍സിഇപി'യില്‍ ഒപ്പുവയ്‌ക്കേണ്ടെന്ന തീരുമാനം മോദിജിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലം; കരാര്‍ ദേശീയ താല്‍പര്യങ്ങള്‍ക്കെതിരായതിനാല്‍ വേണ്ടെന്നു വച്ചു; പഴയകാല ചരിത്രം ആവര്‍ത്തിക്കില്ലെന്ന് അമിത് ഷാ

Tuesday 5 November 2019 7:48 am IST
ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഉത്പാദന മേഖലയിലുള്ളവര്‍ക്കും രാസവസ്തു നിര്‍മാണ രംഗത്തുള്ളവര്‍ക്കും പിന്തുണ ഉറപ്പു വരുത്തുന്ന തീരുമാനമാണിത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായ ഒരു നിലപാടും സര്‍ക്കാര്‍ തീരുമാനിക്കില്ല.

ന്യൂദല്‍ഹി: ആര്‍സിഇപി കരാറില്‍ ഒപ്പുവയ്‌ക്കേണ്ടെന്ന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത കരാറമായി മുന്നോട്ട് പോകില്ലെന്ന അചഞ്ചലമായ തീരുമാനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.  

ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഉത്പാദന മേഖലയിലുള്ളവര്‍ക്കും രാസവസ്തു നിര്‍മാണ രംഗത്തുള്ളവര്‍ക്കും പിന്തുണ ഉറപ്പു വരുത്തുന്ന തീരുമാനമാണിത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായ ഒരു നിലപാടും സര്‍ക്കാര്‍ തീരുമാനിക്കില്ല. രാജ്യം മുന്നോട്ട് പോകുന്നത് ശക്തമായ നിലപാടോടെയാണെന്നും പഴയകാല ചരിത്രം ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.