ജവാന്മാര്‍ക്ക് പ്രതിവര്‍ഷം 100 ദിവസമെങ്കിലും കുടുംബത്തോടൊപ്പം കഴിയാന്‍ അനുവദിക്കണമെന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Friday 18 October 2019 10:42 am IST

ന്യൂദല്‍ഹി : കേന്ദ്ര പോലീസ് സേനകളിലെ ജവാന്മാര്‍ക്ക് പ്രതിവര്‍ഷം 100 ദിവസം താമസിക്കാന്‍ സൗകര്യം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ കേന്ദ്ര പോലീസ് സര്‍വ്വീസുകളിലെ ജവാന്മാര്‍ക്ക് കുടുംബത്തോടൊപ്പം കഴിയാന്‍ അവസരം നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സെന്‍ട്രല്‍ ആര്‍മ്ഡ് പോലീസ് ഫോഴ്‌സ്(സിഎപിഎഫ്) ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഇതോടെ രാജ്യത്തെ ഏഴ് ലക്ഷത്തോളമുള്ള ജവാന്മാര്‍ക്കാണ് കുടുംബത്തിനൊപ്പം കഴിയാന്‍ ഇതിലൂടെ അവസരം ലഭിക്കുന്നത്. പ്രതിവര്‍ഷം 100 ദിവസമെങ്കിലും കുടുംബത്തിന് ഒപ്പം ചെലവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി. എസ്എസ്ബി, ആസാം റൈഫിള്‍സ് എന്നിവയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കൈമാറിക്കഴിഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തില്‍ ജവാന്മാര്‍ക്ക് അവരുടെ വീടിന് സമീപത്തെ പ്രദേശങ്ങളില്‍ എവിടെയെങ്കിലും പോസ്റ്റ് ചെയ്യും അതിലൂടെ കുടുംബത്തോടൊപ്പം കഴിയുകയും ചെലവിടുകയും ജോലിയും അതോടൊപ്പം കൊണ്ടുപോകാമെന്നും സിഎപിഎഫ് അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ഒരു ജവാന് 2.5 മാസമാണ് (75 ദിവസം) ലീവ് നല്‍കുന്നത്. അതും ജോലിയില്‍ പ്രവേശിച്ച് അഞ്ച് വര്‍ഷത്തെ സര്‍വ്വീസ് ഉള്ളവര്‍ക്കാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.