അമ്മ കുവൈത്ത് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

Saturday 24 August 2019 10:37 am IST

കുവൈത്ത് സിറ്റി: അമ്മകുവൈത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. വര്‍ണാഭമായ ശോഭായാത്രയടക്കമുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. ജന്മാഷ്ടമി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ നിരവധിപേരാണ് എത്തിയത്. 

അമൃതാഞ്ജലി ഹാളില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ നിറപ്പകിട്ടാര്‍ന്ന ശോഭായാത്രയും കലാപരിപാടികളും അമ്മയുടെ ജന്മാഷ്ടമിസന്ദേശവും വായിച്ചു, ഭജനയും നാരായണീയപാരായണവും തുടര്‍ന്ന് നടന്നു. 

വൈകുന്നേരം 6.30ഓടെ ആരംഭിച്ച ചടങ്ങുകള്‍ ജന്മാഷ്ടമിപൂജയോടെ സമാപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.